വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ സി​നി​മാ ടൂ​റി​സം പ​ദ്ധ​തി​; പി​ന്തു​ണ​യു​മാ​യി സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്‌​നം

കോ​ഴി​ക്കോ​ട്: കേ​ര​ള വി​നോ​ദസ​ഞ്ചാ​ര വ​കു​പ്പി​ന്‍റെ സി​നി​മാ ടൂ​റി​സം പ​ദ്ധ​തി​ക്ക് പി​ന്തു​ണ​യു​മാ​യി സി​നി​മാ സം​വി​ധാ​യ​ക​ൻ മ​ണി​ര​ത്നം.

മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സു​മാ​യി കോ​ഴി​ക്കോ​ട്ട് ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് പ​ദ്ധ​തി​ക്ക് മ​ണി​ര​ത്നം ത​ന്‍റെ പി​ന്തു​ണ​യും പ്രോ​ത്സാ​ഹ​ന​വും അ​റി​യി​ച്ച​ത്.

പ്ര​ശ​സ്ത​മാ​യ സി​നി​മ​ക​ൾ ചി​ത്രീ​ക​രി​ച്ച സ്ഥ​ല​ങ്ങ​ളെ അ​വ​യു​ടെ ഓ​ർ​മ​ക​ളി​ൽ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് വി​നോ​ദസ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് സി​നി​മാ ടൂ​റി​സം.

മ​ണി​ര​ത്നം സം​വി​ധാ​നം ചെ​യ്ത് അ​ര​വി​ന്ദ് സ്വാ​മി​യും മ​നീ​ഷാ കൊ​യ് രാ​ള​യും അ​ഭി​ന​യി​ച്ച ബോം​ബെ എ​ന്ന സി​നി​മ ചി​ത്രീ​ക​രി​ച്ച കാ​സ​ർ​ഗോഡ് ജില്ലയിലെ ബേ​ക്ക​ൽ കോ​ട്ട​യെ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബേ​ക്ക​ലി​ലെ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​മെ​ന്നും മ​ണി​ര​ത്നം സ​മ്മ​തി​ച്ചു. ചി​ത്ര​ത്തി​ലെ താ​ര​ങ്ങ​ളെ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​പ്പി​ക്കും.

മ​ണി​ര​ത്ന​ത്തി​നെ​പ്പോ​ലെ​യു​ള്ള സം​വി​ധാ​യ​ക​ന്‍റെ പ്രോ​ത്സാ​ഹ​ന​വും സാ​ന്നി​ധ്യ​വും പ​ദ്ധ​തി​ക്ക് വ​ലി​യ ഉൗ​ർ​ജ​മാ​വു​മെ​ന്ന് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.

അ​ഭി​മാ​ന​ത്തോ​ടെ​യാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​രും ടൂ​റി​സം വ​കു​പ്പും ഈ ​നി​മി​ഷ​ത്തെ കാ​ണു​ന്ന​തെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment