ഗർഭിണിയായ നഴ്സ്ബ സിൽ ക‍യറുന്നതിനിടെ വീണു മരിച്ചു; ചു​രി​ദാ​റി​ന്‍റെ ഷാ​ൾ കാ​റി​ന്‍റെ ഡോ​റി​ൽ കു​രു​ങ്ങി​യ​താ​ണെ​ന്ന് സംശയം

നെ​ടും​പൊ​യി​ൽ(കണ്ണൂർ): ​വാ​ര​പീ​ടി​ക​യി​ൽ ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ വീ​ണ് ഗ​ർ​ഭി​ണി​യാ​യ ന​ഴ്സ് മ​രി​ച്ചു. പെ​രും​ന്തോ​ടി​യി​ലെ കു​രീ​ക്കാ​ട് മ​റ്റ​ത്തി​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ ദി​വ്യ ( 26)യാ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് സം​ഭ​വം.

ക​ണ്ണൂ​ർ ചാ​ല മിം​സ് ഹോ​സ്പി​റ്റ​ലി​ൽ ന​ഴ്സാ​യ ദി​വ്യ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലെ​ത്തി​യ യു​വ​തി ബ​സി​ൽ ക​യ​റു​ന്ന​തി​നി​ടെ ബ​സി​ന​ടി​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ചു​രി​ദാ​റി​ന്‍റെ ഷാ​ൾ കാ​റി​ന്‍റെ ഡോ​റി​ൽ കു​രു​ങ്ങി​യ​താ​ണെ​ന്ന് സം​ശ​യി​ക്കു​ന്നു. ഉ​ട​ൻ​ത​ന്നെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ദി​വ്യ ആ​റു​മാ​സം ഗ​ർ​ഭി​ണി​യാ​ണ്.

Related posts

Leave a Comment