ഒ​രാ​ള്‍ പോ​യാ​ല്‍ മ​റ്റൊ​രാ​ള്‍…​ഇ​പ്പോ​ള്‍ അ​ത്രേ​യു​ള്ളൂ ! ജീ​വി​തം മു​ഴു​വ​ന്‍ ന​ശി​പ്പി​ച്ചാ​ണ് ത​ന്റെ കാ​മു​ക​ന്മാ​ര്‍ പോ​യ​തെ​ന്ന് ദി​യ കൃ​ഷ്ണ

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട​താ​ണ് ന​ട​നും ബി​ജെ​പി നേ​താ​വു​മാ​യ കൃ​ഷ്ണ​കു​മാ​റി​ന്റെ കു​ടും​ബം. ന​ട​നും നാ​ലു പെ​ണ്‍​മ​ക്ക​ളും ഭാ​ര്യ​യു​മെ​ല്ലാം ക​ലാ​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

മൂ​ത്ത​മ​ക​ള്‍ അ​ഹാ​ന മ​ല​യാ​ള സി​നി​മ​യി​ലെ ശ്ര​ദ്ധേ​യ​യാ​യ യു​വ​ന​ടി​യാ​ണ്. മ​റ്റു ര​ണ്ടു മ​ക്ക​ളും ഇ​തി​നോ​ട​കം സി​നി​മ​യി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ച്ചു​ക​ഴി​ഞ്ഞു.

എ​ന്നാ​ല്‍ സി​നി​മ​യു​മാ​യി അ​ക​ന്നു നി​ല്‍​ക്കു​ന്ന​യാ​ളാ​ണ് കൃ​ഷ്ണ​കു​മാ​റി​ന്റെ ര​ണ്ടാ​മ​ത്തെ മ​ക​ള്‍ ദി​യ കൃ​ഷ്ണ. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ നി​ര​വ​ധി ഫോ​ളോ​വേ​ഴ്‌​സ് ഉ​ള്ള താ​ര​മാ​ണ് ദി​യ.

ഓ​സി എ​ന്നാ​ണ് ദി​യ​യെ വി​ളി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ദി​യ​യു​ടെ പു​തി​യ വീ​ഡി​യോ​യാ​ണ് വൈ​റ​ലാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ജീ​വി​തം ഒ​ന്നേ​യു​ള്ളൂ​വെ​ന്നും ഒ​രു ബോ​യ്ഫ്ര​ണ്ടു​ണ്ടെ​ന്ന് ക​രു​തി അ​യാ​ള്‍ പ​റ​യു​ന്ന​തെ​ല്ലാം കേ​ട്ട് സ​ഹി​ച്ച് ജീ​വി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും അ​തി​ന്റെ പേ​രി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്യേ​ണ്ടെ​ന്നും ദി​യ പ​റ​യു​ന്നു.

അ​വ​നേ​ക്കാ​ള്‍ ന​ല്ലൊ​രാ​ളെ കി​ട്ടി​യാ​ല്‍ അ​യാ​ള്‍​ക്കൊ​പ്പം വേ​ണം ജീ​വി​ക്കാ​ന്‍. താ​ന്‍ ഇ​തു​വ​രെ ഒ​രാ​ളെ ബോ​റ​ടി​ക്കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ഒ​രു റി​ലേ​ഷ​ന്‍​ഷി​പ്പി​ല്‍ നി​ന്നും ഇ​റ​ങ്ങി​പ്പോ​ന്നി​ട്ടി​ല്ലെ​ന്നും 100ശ​ത​മാ​നം സി​ന്‍​സി​യ​റാ​യി​രു​ന്നു​വെ​ന്നും ദി​യ പ​റ​യു​ന്നു.

ത​നി​ക്ക് കു​റേ ബോ​യ്ഫ്ര​ണ്ട്സ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ത​ന്റെ ജീ​വി​തം മു​ഴു​വ​നും ന​ശി​പ്പി​ച്ചാ​ണ് അ​വ​ര്‍ പോ​യ​തെ​ന്നും ചി​രി​ച്ച് ക​ളി​ച്ച് ന​ട​ന്ന ത​ന്നെ എ​ങ്ങ​നെ ക​ര​ഞ്ഞു​കൊ​ണ്ട് ഉ​റ​ങ്ങാം എ​ന്ന് ബോ​യ്ഫ്ര​ണ്ട്സ് പ​ഠി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും ത​നി​ക്ക് ഇ​പ്പോ​ള്‍ ആ​രോ​ടും ദേ​ഷ്യ​മി​ല്ലെ​ന്നും ദി​യ പ​റ​യു​ന്നു.

Related posts

Leave a Comment