അ​ച്ഛ​ന്‍ ഞ​ങ്ങ​ളെ മ​ര​ത്തി​ല്‍ ക​യ​റ്റും ! ഇ​ക്വാ​ലി​റ്റി​യി​ലാ​ണ് വ​ള​ര്‍​ന്ന​തെ​ന്ന് അ​ഹാ​ന കൃ​ഷ്ണ…

പെ​ണ്‍​കു​ട്ടി​ക​ള്‍ എ​ന്ന നി​ല​യി​ല്‍ ത​ങ്ങ​ളെ അ​ച്ഛ​ന്‍ ഒ​ന്നി​ല്‍ നി​ന്നും വി​ല​ക്കി​യി​രു​ന്നി​ല്ലെ​ന്ന് ന​ടി അ​ഹാ​ന കൃ​ഷ്ണ. ഇ​തേ​ക്കു​റി​ച്ച് അ​ഹാ​ന പ​റ​യു​ന്ന​തി​ങ്ങ​നെ…​ഒ​രു പെ​ണ്‍​കു​ട്ടി ആ​യ​തു​കൊ​ണ്ട് ഞാ​ന്‍ ഒ​രി​ക്ക​ലും ഒ​ന്നി​നും താ​ഴെ​യ​ല്ലെ​ന്നാ​ണ് വി​ശ്വ​സി​ക്കു​ന്ന​ത്. അ​ച്ഛ​ന്‍ മ​രി​ച്ചാ​ല്‍ ഞ​ങ്ങ​ള്‍ ആ​രെ​ങ്കി​ലും വേ​ണം ച​ട​ങ്ങു​ക​ള്‍ ചെ​യ്യാ​ന്‍. അ​ല്ലാ​തെ ഞ​ങ്ങ​ളു​ടെ ഭ​ര്‍​ത്താ​ക്ക​ന്മാ​ര​ല്ല ഇ​ത് ചെ​യ്യേ​ണ്ട​തെ​ന്ന് അ​ച്ഛ​ന്‍ ഞ​ങ്ങ​ളോ​ട് ചെ​റു​പ്പ​ത്തി​ല്‍ താ​മാ​ശ​യ്ക്ക് പ​റ​യു​മാ​യി​രു​ന്നു. ഞ​ങ്ങ​ളോ​ട് ഒ​രി​ക്ക​ലും പെ​ണ്‍​കു​ട്ടി​യാ​യ​ത് കൊ​ണ്ട് എ​ന്തെ​ങ്കി​ലും കാ​ര്യ​ങ്ങ​ള്‍ ചെ​യ്യ​രു​തെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ല. ഞ​ങ്ങ​ള്‍ വ​ള​ര്‍​ന്ന​ത് എ​ല്ലാ അ​വ​കാ​ശ​ങ്ങ​ളും തു​ല്യ​മാ​യി​ട്ടു​ള്ള ചു​റ്റു​പാ​ടി​ലാ​ണ്. വീ​ട്ടി​ല്‍ ഒ​ന്നി​നും പ്ര​ത്യേ​കം ജെ​ന്‍​ഡ​ന്‍ റോ​ള്‍ ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ കാ​ര്യ​ങ്ങ​ളും എ​ല്ലാ​വ​രും ചെ​യ്യ​ണം. അ​ച്ഛ​ന്റെ പ്രി​യ​പ്പെ​ട്ട വി​നോ​ദ​മാ​യി​രു​ന്നു ഞ​ങ്ങ​ളെ മ​ര​ത്തി​ല്‍ ക​യ​റ്റു​ക എ​ന്ന​ത്. എ​നി​ക്ക് പൊ​തു​വേ അ​തി​ഷ്ട​മി​ല്ലെ​ങ്കി​ലും അ​ച്ഛ​ന്‍ ഞ​ങ്ങ​ളെ എ​ല്ലാ​വ​രെ​യും മ​ര​ത്തി​ല്‍ ക​യ​റ്റും. ഇ​ക്വാ​ലി​റ്റി​യി​ലാ​ണ് ഞ​ങ്ങ​ള്‍ വ​ള​ര്‍​ന്ന​ത്.

Read More

വിവാഹം കഴിക്കണം എന്ന് നിര്‍ബന്ധമുള്ള ലോകം ഒന്നുമല്ല ! മക്കള്‍ കല്യാണം കഴിച്ചാലും കഴിച്ചില്ലെങ്കിലും കുഴപ്പമില്ലെന്ന് കൃഷ്ണകുമാര്‍; താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ…

മലയാളികളുടെ പ്രിയതാരമാണ് കൃഷ്ണകുമാര്‍. സിനിമയിലൂടെയും സീരിയലിലൂടെയും താരം ജീവന്‍ പകര്‍ന്ന കഥാപാത്രങ്ങള്‍ അനവധിയാണ്. നിരവധി സിനിമകളില്‍ നായകനായും സഹനടനായും വില്ലനായും ഒക്കെ വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്. ദൂരദര്‍ശനില്‍ ന്യൂസ് റീഡറായി എത്തിയ കൃഷ്ണകുമാര്‍ പിന്നീട് അവിടെ നിന്നും സീരിയലിലേക്കും അതിന് ശേഷം സിനിമയിലേക്കും എത്തുകയായിരുന്നു. അടുത്തിടെ താരം രാഷ്ട്രീയത്തിലേക്കും ഇറങ്ങിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തു നിന്നു മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. താരത്തിന്റെ കുടുംബവിശേഷങ്ങള്‍ കേള്‍ക്കാന്‍ മലയാളികള്‍ക്ക് വലിയ താല്‍പര്യമാണ്. സിന്ധുവാണ് കൃഷ്ണകുമാറിന്റെ ഭാര്യ. നാലു പെണ്‍മക്കളാണ് ദമ്പതികള്‍ക്ക്. അച്ഛന്റെ പാത പിന്തുടര്‍ന്ന് ഇവരുടെ മക്കളും സിനിമയിലും സോഷ്യല്‍ മീഡിയകളിലും സജീവമാണ്. മക്കളില്‍ ദിയ മാത്രമാണ് സിനിമയില്‍ ഇതുവരെ മുഖം കാണിക്കാത്തത്. മൂത്ത മകളായ അഹാനയാണ് ആദ്യം സിനിമയിലേക്ക് എത്തിയത്. ഇപ്പോള്‍ മലയാളത്തിലെ അറിയപ്പെടുന്ന നായികയാണ് അഹാന. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന…

Read More

പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം ! തുറന്നു പറഞ്ഞ് കൃഷ്ണകുമാര്‍…

മലയാളികള്‍ക്ക് ഇഷ്ടമുള്ള താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. നടി അഹാനയുള്‍പ്പെടെയുള്ള കൃഷ്ണകുമാറിന്റെ നാലു പെണ്‍മക്കളും കലാരംഗത്ത് സജീവമാണ്. ഇപ്പോള്‍ ജീവിതത്തില്‍ ഏറ്റവുമധികം തവണ കേട്ട ചോദ്യത്തെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് താരം. ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ‘പെണ്‍കുട്ടികളായി പോയി എന്നതില്‍ മറ്റുള്ളവരുടെ സിംപതി കാരണം വശംകെട്ടിട്ടുണ്ട് എന്നതാണ് സത്യം. കഷ്ടമായി പോയല്ലോ, ആണിനു വേണ്ടി ട്രൈ ചെയ്തതാണോ എന്നൊക്കെ പലരും ചോദിക്കും. ചൈനീസ് കലണ്ടര്‍ ഫോളോ ചെയ്താല്‍ നമ്മള്‍ ആഗ്രഹിക്കുന്ന കുട്ടികളെ കിട്ടും എന്നുവരെ ഉപദേശിച്ചവരുമുണ്ട്. പക്ഷേ, നമ്മള്‍ ചൈനയിലൊന്നുമല്ലല്ലോ ജീവിക്കുന്നത്, നടന്‍ പറയുന്നു.

Read More

അഭിരാമിക്ക് മനസ്സു നിറയുന്ന വിഷുക്കൈനീട്ടം നല്‍കി കൃഷ്ണകുമാര്‍ ! ഇനി ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങില്ല…

മൂന്നാംക്ലാസ് വിദ്യാര്‍ഥിനി അഭിരാമിയ്ക്ക് വിഷുക്കൈനീട്ടമായി സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി നടന്‍ കൃഷ്ണകുമാര്‍. തിരുവല്ലം എസ്പി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ അഭിരാമിയുടെ ദുരിതം തെരഞ്ഞെടുപ്പ് പര്യടനത്തിനിടെയാണ് മനസിലാക്കിയതെന്നും എത്രയും പെട്ടെന്ന് സഹായം എത്തിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി വിഷുക്കൈനീട്ടമായി കമലേശ്വരത്തുള്ള കടയുടമയുടെ സഹായത്തോടെ സ്മാര്‍ട്ട് ഫോണ്‍ എത്തിക്കുകയുമായിരുന്നെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ശ്രീവരാഹം പറമ്പില്‍ ലെയ്നിലെ ഒറ്റമുറി വാടകവീട്ടില്‍ അമ്മൂമ്മ ലതയോടൊപ്പമാണ് അഭിരാമി താമസിക്കുന്നത്. വീട്ടുജോലിക്കു പോയായിരുന്നു ലത കുടുംബംകാര്യങ്ങള്‍ നോക്കിയിരുന്നത്. എന്നാല്‍ കൈയ്ക്കു പരുക്കു പറ്റിയതിനെത്തുടര്‍ന്ന് ഇപ്പോള്‍ ജോലി ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ലതയുടെ മകള്‍ ഐശ്വര്യയുടെ മകളാണ് അഭിരാമി. ആദ്യ വിവാഹബന്ധം വേര്‍പിരിഞ്ഞ ഐശ്വര്യ മറ്റൊരു വിവാഹം കഴിഞ്ഞു പോയതുമുതല്‍ ലതയ്ക്കൊപ്പമാണ് അഭിരാമി. കോവിഡിനെത്തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈന്‍ ആയതോടെ, ടെലിവിഷനോ സ്മാര്‍ട്ട് ഫോണോ ഇല്ലാത്ത അഭിരാമിയുടെ പഠനം തടസ്സപ്പെടുകയായിരുന്നു. ഇതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍തന്നെ കുട്ടിക്ക് വേണ്ട സഹായം ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്നു. അതാണ് ഈ…

Read More

മദ്യപാനം പൂര്‍ണമായും ഉപേക്ഷിച്ചു ഇനി ഭക്തിമാര്‍ഗം ! മുഖ്യമന്ത്രിയ്ക്ക് വധഭീഷണിയുയര്‍ത്തി ജയിലില്‍ പോയ പ്രവാസി മലയാളി കൃഷ്ണകുമാര്‍ ജയില്‍ മോചിതനായി; ഇനി പുതിയ ജീവിതത്തിലേക്ക്…

കോതമംഗലം: മുഖ്യമന്ത്രിയ്ക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി മുഴക്കിയ കേസില്‍ റിമാന്റിലായിരുന്ന കോതമംഗലം ഇരമല്ലൂര്‍ സ്വദേശി കൃഷ്ണകുമാര്‍ ജയില്‍ മോചിതനായി. ആഴ്ചയില്‍ ഒരിക്കല്‍ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലെത്തി ഒപ്പിടണമെന്ന വ്യവസ്ഥയിലാണ് കോടതി ജാമ്യം അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ കൃഷ്ണകുമാര്‍ ഇപ്പോള്‍ ക്ഷേത്രദര്‍ശനത്തിന്റെ തിരക്കിലാണെന്നാണ് വിവരം. ജയില്‍ ജീവിതം മൂലം മദ്യപാനവും കൃഷ്ണകുമാര്‍ ഉപേക്ഷിച്ചെന്ന് അയല്‍വാസികള്‍ പറയുന്നു. നാക്കുപിഴ അമിത മദ്യപാനത്തിന്റെ ബാക്കിപത്രമാണെന്ന തിരിച്ചറിവ് കൃഷ്ണകുമാറിന് ഉണ്ടായതായാണ് നാട്ടുകാര്‍ വിലയിരുത്തുന്നത്. വീട്ടിലുണ്ടെങ്കില്‍ രാവിലെ സമീപത്തെ കവലയിലിറങ്ങി നാട്ടുകാരുമായി വിശേഷം പങ്കിടുന്ന പതിവ് കൃഷ്ണകുമാറിനുണ്ടായിരുന്നു. ആ പതിവ് ഇയാള്‍ ഇപ്പോഴും തുടരുന്നതായാണ് അറിയാന്‍ കഴിയുന്നത് മാധ്യമങ്ങള്‍ ഊതിപ്പെരുപ്പിച്ച കഥകളാണ് കൂടുതലെന്നും തങ്ങളുടെ അറവില്‍ കൃഷ്ണകുമാര്‍ പ്രശ്നക്കാരനല്ലന്നുമാണ് അടുത്തറിയുന്നവര്‍ക്കെല്ലാം ഇയാളെക്കുറിച്ച് പറയാനുള്ളത്.കൃഷ്ണകുമാറിനെ വീണ്ടും മാധ്യമ ശ്രദ്ധയിലേയ്ക്ക് കൊണ്ടുവരുന്നതില്‍ ബന്ധുക്കള്‍ക്കും താല്‍പര്യമില്ല. എല്ലാം കഴിഞ്ഞല്ലോ..ഇനിയെങ്കിലും അയാളെ വെറുതെ വിട്ടുകൂടെ എന്നായിരുന്നു കൃഷ്ണകുമാര്‍ സ്ഥലത്തുണ്ടോ എന്ന്…

Read More