കഞ്ചാവ് പുകയും കൊച്ചി..!  ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ റെയ്ഡ്: ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി പ​തി​ന​ഞ്ചോ​ളം പേ​ർ പി​ടി​യി​ൽ; ഇവരിൽ പത്തുപേർ ഇരുപത്തഞ്ചു വയസിൽ താഴെയുള്ളവർ

കൊ​ച്ചി: പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കൊ​ച്ചി ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ന്ന റേ​വ് ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ൽ എ​ൽഎ​സ്ഡി​യും എംഡി​എം​എ​യും ഉ​ൾ​പ്പെ​ടെ ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി പ​തി​ന​ഞ്ചോ​ളം പേ​ർ പി​ടി​യി​ലാ​യി. ന​ഗ​ര​ത്തി​ലെ ന്യൂ​ഇ​യ​ർ ഡി​ജെ പാ​ർ​ട്ടി​ക​ളി​ലേ​ക്ക് വ​ൻ​തോ​തി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ എ​ത്തു​മെ​ന്ന് സി​റ്റി പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി.

മു​ള​വു​കാ​ട്ടു​ള്ള ഹോ​ട്ട​ലി​ൽ സം​ഘ​ടി​പ്പി​ച്ച പു​തു​വ​ത്സ​ര ഡി​ജെ പാ​ർ​ട്ടി​യി​ൽ​നി​ന്ന് എ​ൽഎ​സ്ഡി സ്റ്റാ​മ്പു​ക​ളു​മാ​യി തൃ​ശൂ​ർ തൊ​യ​ക്കാ​വ് സ്വ​ദേ​ശി ഷൈ​ൻ സ​ക്ക​റി​യ (34), എ​ള​മ​ക്ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ച ര​ഹ​സ്യ റേ​വ് പാ​ർ​ട്ടി​യി​ൽ​നി​ന്ന് എംഡി​എം​എയു​മാ​യി വ​യ​നാ​ട് അ​മ്പ​ല​ക്കാ​ട് സ്വ​ദേ​ശി ഷ​ഫീ​ക്ക് (21), മ​ര​ടി​ലു​ള്ള ഹോ​ട്ടി​ലിന്‍റെ പാ​ർ​ക്കിംഗ് സ്ഥ​ല​ത്തു​നി​ന്ന് എ​ൽഎ​സ്ഡി​ സ്റ്റാ​മ്പു​ക​ളു​മാ​യി വ​യ​നാ​ട് സ്വ​ദേ​ശി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ (21) ക​ഞ്ചാ​വും മ​റ്റ് ല​ഹ​രി​മ​രു​ന്നു​ക​ളു​മാ​യി ക​ണ്ണ​മാ​ലി ക​ണ്ട​ക്ക​ട​വ് സ്വ​ദേ​ശി രാ​ഹു​ൽ (22), ആ​ലു​വ മു​പ്പ​ത്ത​ടം സ്വ​ദേ​ശി ശ​ര​ത്ത് (27), വെ​ണ്ണ​ല സ്വ​ദേ​ശി ഷി​ജി​ൻ (22), തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ സു​ജി​ത്ത് (23) സ​ഞ്ജ​യ്സ​ഞ്ജു (22), മി​ഥു​ൻ (25), കോ​ഴി​ക്കോ​ട് പ​യ്യോ​ളി സ്വ​ദേ​ശി റ​ഷീ​ദ് (24), കൊ​ച്ചി സ്വ​ദേ​ശി​ക​ളാ​യ ഷു​ഹൈ​ബ് (25), സി​ജി​ൻ (22) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

മു​ള​വു​കാ​ടു​നി​ന്ന് പി​ടി​യി​ലാ​യ ഷൈ​ൻ സ​ക്ക​റി​യ ഗോ​വ​യി​ൽ​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്ക് ല​ഹ​രി​മ​രു​ന്നു​ക​ൾ ക​ട​ത്തു​ന്ന​തി​ലെ മു​ഖ്യ​ക​ണ്ണി​യാ​ണ്.

Related posts