ഡികെയുടെ സാഹസങ്ങൾ! എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി 11 എം​എ​ൽ​എ​മാ​രുടെ രാജി; രാജിക്കത്ത് കീറിക്കളഞ്ഞതായി ശിവകുമാർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക വി​മ​ത എം​എ​ൽ​എ​മാ​രു​ടെ രാ​ജി​ക്ക​ത്ത് സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ൽ കീ​റി​ക്ക​ള​ഞ്ഞ​താ​യ ആ​രോ​പ​ണം ശ​രി​വ​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് ഡി.​കെ ശി​വ​കു​മാ​ർ. എ​ച്ച്.​ഡി.​കു​മാ​ര​സ്വാ​മി സ​ർ​ക്കാ​രി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി 11 എം​എ​ൽ​എ​മാ​രാ​ണ് സ്പീ​ക്ക​ർ​ക്ക് രാ​ജി ന​ൽ​കി​യ​ത്. കോ​ൺ​ഗ്ര​സി​ലെ എ​ട്ടും ജ​ന​താ​ദ​ൾ സെ​ക്കു​ല​റി​ലെ മൂ​ന്നും എം​എ​ൽ​എ​മാ​രു​മാ​ണ് രാ​ജി ന​ൽ​കി​യ​ത്.

എം​എ​ൽ​എ​മാ​ർ 11 പേ​രും വൈ​കു​ന്നേ​രം സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ലെ​ത്തി രാ​ജി​ക്ക​ത്ത് ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ സ്പീ​ക്ക​ർ ഓ​ഫീ​സി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വി​ടെ​യെ​ത്തി​യ ശി​വ​കു​മാ​ർ രാ​ജി​ക്ക​ത്തു​ക​ൾ കീ​റി​ക്ക​ള​ഞ്ഞ​താ​യാ​ണ് ആ​രോ​പ​ണം.

താ​ൻ രാ​ജി​ക്ക​ത്തു​ക​ൾ കീ​റി​ക്ക​ള​ഞ്ഞ​താ​യി ശി​വ​കു​മാ​ർ പ​റ​ഞ്ഞു. അ​പ്പോ​ഴു​ണ്ടാ​യ വി​കാ​ര​ത്തി​ന്‍റെ പു​റ​ത്താ​ണ് അ​ത് ചെ​യ്ത​ത്. അ​തി​ൽ അ​വ​ർ ത​നി​ക്കെ​തി​രെ പ​രാ​തി ന​ൽ​ക​ട്ടെ. താ​ൻ വ​ലി​യ സാ​ഹ​സ​മാ​ണ് ചെ​യ്ത​ത്. ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ​യും പാ​ർ​ട്ടി​യെ​യും സം​ര​ക്ഷി​ക്കാ​നാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. ശി​വ​കു​മാ​ർ രാ​ജി​ക്ക​ത്ത് കീ​റി​ക്ക​ള​ഞ്ഞ​താ​യി ബി​ജെ​പി നേ​താ​വ് ബി.​എ​സ് യെ​ദ്യൂ​ര​പ്പ​യാ​ണ് ആ​രോ​പി​ച്ച​ത്. സം​ഭ​വ​ത്തെ അ​ദ്ദേ​ഹം അ​പ​ല​പി​ക്കു​ക​യും ചെ​യ്തു.

Related posts