അ​വ​ൾ അ​വ​രു​ടെ മ​ക​ൾ ത​ന്നെ; പോ​ലീ​സി​ന്‍റെ സം​ശ​യം തെ​റ്റാ​യി​രു​ന്നെ​ന്ന് ഡി​എ​ൻ​എ ഫ​ലം; നാ​ടോ​ടി ബാ​ലി​ക​യെ അ​ച്ഛ​ന​മ്മ​മാ​ർ​ക്കൊ​പ്പം വി​ടും


തി​രു​വ​ന​ന്ത​പു​രം: പേ​ട്ട​യി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു​വ​യ​സു​കാ​രി നാ​ടോ​ടി​ബാ​ലി​ക​യെ മാ​താ​പി​താ​ക്ക​ൾ​ക്ക് തി​രി​കെ ന​ൽ​കും.

കു​ട്ടി​യു​ടെ ഡി​എ​ൻ​എ ഫ​ലം പോ​ലീ​സി​ന് ല​ഭി​ച്ചു. കു​ട്ടി ബി​ഹാ​ർ സ്വ​ദേ​ശി​ക​ളു​ടേ​ത് ത​ന്നെ​യെ​ന്ന് വ്യ​ക്ത​മാ​യ​തി​നു പി​ന്നാ​ലെ​യാ​ണ് കു​ട്ടി​യെ തി​രി​കെ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്.

മാ​താ​പി​താ​ക്ക​ളു​ടെ മൊ​ഴി​യി​ൽ വൈ​രു​ധ്യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

പ​രി​ശോ​ധ​നാ ഭ​ലം ല​ഭി​ക്കും​വ​രേ സി​ഡ​ബ്ല്യു​സി​യു​ടെ സം​ര​ക്ഷ​ണ​യി​ലാ​ണ് ര​ണ്ടു വ​യ​സു​കാ​രി​യും സ​ഹോ​ദ​ര​ങ്ങ​ളും ക​ഴി​യു​ന്ന​ത്. കു​ട്ടി​യെ കൈ​മാ​റു​ന്ന​തി​നാ​യി വി​ട്ടു​ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​ഡ​ബ്ല്യൂ​സി​ക്ക് പോ​ലീ​സ് ക​ത്തു ന​ൽ​കി.

പ്ര​തി​യെ പി​ടി​കൂ​ടി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ക​ത്തു ന​ൽ​കി​യ​ത്. തി​രു​വ​ന​ന്ത​പു​രം നാ​വാ​യി​ക്കു​ളം സ്വ​ദേ​ശി​യാ​യ പ്ര​തി ഹ​സ​ൻ‌ ഞാ​യ​റാ​ഴ്ച രാ​വി​ലെ കൊ​ല്ല​ത്ത് നി​ന്നാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ പോ​ക്സോ കേ​സ് പ്ര​തി​യാ​ണ്.

Related posts

Leave a Comment