മഴക്കാല രോഗങ്ങൾ പെരുകുമ്പോൾ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​ര​ഭീ​ഷ​ണി; ആശങ്കയിൽ ജനങ്ങൾ

സ്വ​ന്തം ലേ​ഖ​ക​ൻ
മു​ളം​കു​ന്ന​ത്തു​കാ​വ്: പ​നി​യ​ട​ക്ക​മു​ള്ള മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ പെ​രു​കു​ന്പോ​ൾ തൃ​ശൂ​രി​ലേ​ത​ട​ക്ക​മു​ള്ള ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക​ളി​ൽ ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങാ​നി​രി​ക്കു​ന്ന​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡോ​ക്ട​ർ​മാ​രും ഹൗ​സ് സ​ർ​ജ​ൻ​മാ​രു​മാ​ണ് പ​ണി​മു​ട​ക്കി​നൊ​രു​ങ്ങു​ന്ന​ത്.

14ന് ​സൂ​ച​ന പ​ണിമു​ട​ക്ക് ന​ട​ത്താ​നാ​ണ് ഇ​പ്പോ​ൾ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. സ്റ്റൈ​പ്പ​ന്‍റ് വ​ർ​ധി​പ്പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​വ​ർ പ​ണി​മു​ട​ക്കി​ന് ഒ​രു​ങ്ങു​ന്ന​ത്. 2015നു​ശേ​ഷം സ്റ്റൈ​പ്പ​ന്‍റി​ൽ വ​ർ​ദ്ധ​ന​വ് ഉ​ണ്ടാ​യി​ട്ടി​ല്ല. 2018 മാ​ർ​ച്ച് മു​ത​ൽ ഈ ​വി​ഷ​യ​ത്തി​ൽ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ൾ സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ​പ്പോ​ഴെ​ല്ലാം അ​നു​കൂ​ല ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് വാ​ക്കാ​ൽ അ​ധി​ക്യ​ത​ർ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു.

2018 ജൂ​ലൈ​യി​ൽ മു​ൻകാ​ല​ പ്രാ​ബ​ല്യ​ത്തോ​ടുകൂ​ടി സ്റ്റൈ​പ്പ​ന്‍റ് വ​ർ​ദ്ധ​ന​വ് നി​ല​വി​ൽ വ​രു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചെ​ങ്കി​ലും ന​ട​പ്പി​ലാ​ക്കി​യി​ല്ല. പ്ര​ള​യ​കാ​ല​ത്ത് ദു​രി​താ​ശ്വാ​സ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഹൗ​സ് സ​ർ​ജ​ൻ​മാ​രും സ​ജീ​വ​മാ​യി നി​ല​കൊ​ണ്ടി​രു​ന്നു. അ​തി​നു ശേ​ഷം ന​ട​ന്ന ച​ർച്ച​ക​ളി​ലും ഉ​റ​പ്പു​ക​ൾ മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. തു​ട​ർ​ന്ന് ഏ​പ്രി​ൽ 11ന് ​സം​സ്ഥാ​ന​ത​ല​ത്തി​ൽ സൂ​ച​ന പ​ണി​മു​ട​ക്ക് പ്ര​ഖ്യാ​പി​ച്ചു. എ​ന്നാ​ൽ ച​ർ​ച്ച​യെ തു​ട​ർ​ന്ന് പ​ണി​മു​ട​ക്ക് വേ​ണ്ടെ​ന്നു വെ​ച്ചു.

ത​ങ്ങ​ൾ ഉ​ന്ന​യി​ച്ച സ്റ്റൈ​പ്പ​ന്‍റ് അ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ ന്യാ​യ​മാ​ണെ​ന്ന് അം​ഗീ​ക​രി​ച്ചി​ട്ടും ന​ട​പ​ടി​ക​ൾ ന​ട​പ്പി​ൽ വ​രാ​ത്ത​തു​കൊ​ണ്ടാ​ണ് യു​വ​ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലേ​ക്ക്് നീ​ങ്ങു​ന്ന​ത്.14ന് ​അ​ത്യാ​ഹി​ത വി​ഭാ​ഗം, ഐ.​സി.​യു, ലേ​ബ​ർ റൂം, ​എ​മ​ർ​ജ​ൻ​സി ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​ർ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വെ​ച്ച് സൂ​ച​ന​പ​ണി​മു​ട​ക്ക് ന​ട​ത്താ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

തു​ട​ർ​ന്ന് അ​നു​കൂ​ല ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ 20 മു​ത​ൽ അ​നി​ശ്ചി​ത​കാ​ല സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങാ​നും കേ​ര​ള മെ​ഡി​ക്ക​ൽ പി​ജി അ​സേ​സി​യേ​ഷ​നും കേ​ര​ള മെ​ഡി​ക്ക​ൽ കോ​ള​ജ് ഹൗ​സ് സ​ർ​ജ​ൻ​സ് അ​സോ​സി​യേ​ഷ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.ഇ​വ​ർ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങി​യാ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി ഒ​പി​യി​ൽ ദി​വ​സ​വും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട രോ​ഗി​ക​ളെ​യാ​ണ് സ​മ​രം പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക.

വി​ദ​ഗ്ധ പ​രി​ശോ​ധ​ന ആ​വ​ശ്യ​മാ​യി വ​രു​ന്പോ​ൾ മാ​ത്ര​മാ​ണ് സീ​നി​യ​ർ ഡോ​ക്ട​ർ​മാ​ർ രോ​ഗി​ക​ളെ നോ​ക്കു​ക. അ​ല്ലാ​ത്ത​പ്പോ​ൾ ഹൗ​സ് സ​ർ​ജ​ൻ​മാ​രാ​ണ് പ​രി​ശോ​ധി​ക്കു​ക. സ​മ​രം ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തെ സ്തം​ഭി​പ്പി​ക്കു​മെ​ന്നും മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളും പ​നി​യു​മെ​ല്ലാം പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന സ​മ​രം ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്്.

Related posts