ഞങ്ങളെ കൊല്ലരുതേ ..!  ഡോക്ടർമാരുടെ  സമരം രണ്ടാം ദിവസത്തിൽ; ഡോക്ടർമാരുടെ ജോലികൂടി ചെയ്ത് നഴ്സുമാർ; 25 ശസ്ത്രക്രിയകൾ മാറ്റിവച്ചു;  കിടപ്പ് രോഗികളുടെ കാര്യം കഷ്ടത്തിൽ

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രു​ടെ സ​മ​രം ര​ണ്ടാം ദി​വ​സ​ത്തിലേ​ക്ക് ക​ട​ന്ന​തോ​ടെ കി​ട​പ്പ് രോ​ഗി​ക​ളു​ടെ കാ​ര്യം പ​രു​ങ്ങ​ലി​ലാ​യി.വാ​ർ​ഡു​ക​ളി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ളു​ടെ ര​ക്തം പ​രി​ശോ​ധ​ന​യ്ക്കെ​ടു​ക്കു​ന്ന​ത് ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രാ​ണ്. ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ലാ​യ​തി​നാ​ൽ ഇ​പ്പോ​ൾ ന​ഴ്സു​മാ​ർ​ക്കാ​ണ് ആ ​ചു​മ​ത​ല ന​ല്കി​യി​രി​ക്കു​ന്ന​ത്.

ഒ​രു വാ​ർ​ഡി​ൽ പ​രി​ധി​യി​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ൾ കി​ട​ക്കു​ന്ന​തി​നാ​ൽ ര​ക്ത സാ​ന്പി​ൾ എ​ടു​ക്കു​ന്ന​ത് ശ്ര​മ​ക​ര​മെ​ന്നാ​ണ് പ​റ​യു​ന്ന​ത്. മ​റ്റു ജോ​ലി​ക​ൾ​ക്കി​ട​യി​ൽ ര​ക്ത സാ​ന്പി​ൾ കൂ​ടി എ​ടു​ക്കേ​ണ്ടി വ​രു​ന്ന​ത് സ​മ​യ​ന​ഷ്ട​മു​ണ്ടാ​കും. ഇ​തെ​ല്ലാം ബാ​ധി​ക്കു​ന്ന​ത് രോ​ഗി​ക​ളെ​യാ​ണ്.

ഏ​റെ ക​രു​ത​ലും പ​രി​ച​ര​ണ​വും കി​ട്ടേ​ണ്ട ഹൃ​ദ്രോ​ഗ വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളു​ടെ കാ​ര്യം പ​രു​ങ്ങ​ലി​ലാ​യി. ഒ​പി വി​ഭാ​ഗ​ത്തി​ൽ ഡോ​ക്ട​ർ​മാ​ർ കു​റ​വാ​യ​തി​നാ​ൽ ഇ​ന്ന​ലെ ഉ​ച്ച​യാ​യി​ട്ടും ഒ​പി​യി​ലെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി​ല്ല. മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് പോ​യാ​ൽ ചി​കി​ത്സ കി​ട്ടു​ക​യി​ല്ല എ​ന്നു ക​രു​തി പ​ല​രും മ​റ്റ് ആ​ശു​പ​ത്രി​ക​ളെ അ​ഭ​യം പ്രാ​പി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ളി​ൽ തി​ര​ക്ക് വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

ഇ​ന്ന​ലെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ 25 ശ​സ്ത്ര​ക്രി​യ​ക​ൾ മാ​റ്റി​വ​ച്ചു. മു​ൻ നി​ശ്ച​യപ്ര​കാ​രം ജ​ന​റ​ൽ സ​ർ​ജ​റി, ഗൈ​ന​ക്കോ​ള​ജി, യൂ​റോ​ള​ജി എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ ശ​സ്ത്ര​ക്രിയ​ക​ളാ​ണ് മാ​റ്റി​വ​ച്ച​ത്. അ​തേസ​മ​യം അ​സ്ഥിരോ​ഗ​വി​ഭാ​ഗ​ത്തി​ൽ നാ​ലു ശ​സ്ത്ര​ക്രിയ​ക​ളും ഹൃ​ദ​യ​രോ​ഗ വി​ഭാ​ഗ​ത്തി​ൽ ഒ​രു ശ​സ്ത്ര​ക്രിയ​യും ന​ട​ന്നു.

ആ​ൻ​ജി​യോ​ഗ്രാം ആ​ൻ​ജി​യോ പ്ലാ​സ്റ്റി ചി​കി​ത്സ​ക​ളും പൂ​ർ​ണ​മാ​യും ന​ട​ന്നു. സ​മ​രം അ​നാ​വ​ശ്യ​മാ​ണെ​ന്നും ജ​ന​ങ്ങ​ൾ​ക്കു ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന സ​മ​ര​ത്തി​ൽ നി​ന്ന് പി​ൻ​മാ​റ​ണ​മെ​ന്നും കേ​ര​ള ഗ​വ​. മെ​ഡി​ക്ക​ൽ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ​യും ഹെ​ൽ​ത്ത് സ​ർ​വീ​സി​ലെ​യും ഡോ​ക്ട​ർ​മാ​രു​ടെ പെ​ൻ​ഷ​ൻ പ്രാ​യം ഉ​യ​ർ​ത്തി​യ​തി​നെ​തി​രെ കേ​ര​ള മെ​ഡി​ക്ക​ൽ ജോ​യി​ന്‍റ് ആ​ക്ഷ​ൻ കൗ​ണ്‍​സി​ൽ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​ണി​മു​ട​ക്ക്.

Related posts