ക​ടു​ത്ത സ്ത്രീ​വി​രു​ദ്ധ സി​നി​മ​ക​ളാ​ണ്കോ​ടി ക്ല​ബുകളിൽ കയറുന്നതെന്ന് സംവിധായകൻ ഡോ.​ബി​ജു

പ​യ്യ​ന്നൂ​ര്‍: ക​ടു​ത്ത സ്ത്രീ​വി​രു​ദ്ധ സി​നി​മ​ക​ളാ​ണ് നൂ​റ് കോ​ടി ക്ല​ബി​ലും ഇ​രു​ന്നൂ​റ് കോ​ടി ക്ല​ബി​ലും ക​യ​റി പ​ണം കൊ​യ്യു​ന്ന​തെ​ന്ന് സി​നി​മാ സം​വി​ധാ​യ​ക​ന്‍ ഡോ.​ബി​ജു. ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക​ണ്ട​ങ്കാ​ളി ഷേ​ണാ​യ് സ്മാ​ര​ക ഗ​വ. ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പ്ര​ഥ​മ അ​ന്താ​രാ​ഷ്ട്ര പ​രി​സ്ഥി​തി ച​ല​ച്ചി​ത്രോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​റ്റു​ള്ള​വ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​ത് ക്രി​മി​ന​ല്‍ കു​റ്റ​മാ​ണെ​ന്ന തോ​ന്ന​ല്‍ പോ​ലും ഇ​ല്ലാ​താ​യി മാ​റു​ക​യാ​ണ്. ഇ​തെ​ല്ലാം സ്വാ​ഭാ​വി​ക​മാ​ണെ​ന്ന ചി​ന്ത​യാ​ണ് മ​ന​സു​ക​ളി​ൽ നി​റ​യ​ക്കു​ന്ന​ത്. പ്ര​കൃ​തി വി​രു​ദ്ധ​വും അ​രാ​ഷ്ട്രീ​യ​വും സാം​സ്‌​കാ​രി​ക-​സ്ത്രീ വി​രു​ദ്ധ​വു​മാ​യ സി​നി​മ​ക​ളാ​ണ് ഇ​ന്ന് കൂ​ടു​ത​ലും ഇ​റ​ങ്ങു​ന്ന​ത്.

ഇ​ത്ത​രം സി​നി​മ​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​തെ ഇ​തി​ല്‍​നി​ന്നെ​ല്ലാം മാ​റി ന​ട​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​നി​സി​പ്പ​ൽ ചെ​യ​ര്‍​മാ​ന്‍ ശ​ശി വ​ട്ട​ക്കൊ​വ്വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​സ്റ്റി​വ​ല്‍ ബു​ക്കി​ന്‍റെ പ്ര​കാ​ശ​നം ല​തീ​ഷ് കാ​ളി​യാ​ട​ന്‍ നി​ര്‍​വ​ഹി​ച്ചു.

ക​ഥാ​സി​നി​മ​ക​ള്‍, ഡോ​ക്യു​മെ​ന്‍റ​റി​ക​ള്‍, അ​നി​മേ​ഷ​ന്‍ സി​നി​മ​ക​ള്‍, ഹ്ര​സ്വ​ചി​ത്ര​ങ്ങ​ള്‍ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ഇ​രു​പ​തോ​ളം സി​നി​മ​ക​ളാ​ണ് ച​ല​ച്ചി​ത്രോ​ത്സ​വത്തിൽ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. സ്‌​കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം, സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റ് യൂ​ണി​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​സ്ഥി​തി ച​ല​ച്ചി​ത്രോ​ത്സ​വം സം​ഘ​ടി​പ്പി​ച്ച​ത്.

Related posts