യു​വ ഡോ​ക്ട​റു​ടെ മ​ര​ണം; അ​ന​സ്തേ​ഷ്യ മ​രു​ന്ന് ഉ​ള്ളി​ൽ ചെ​ന്നെ​ന്നു പ്രാ​ഥ​മി​ക നി​ഗ​മ​നം

തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി​ജി ഡോ​ക്ട​റാ​യ വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​നി ഷ​ഹാ​ന (27) യു​ടെ മ​ര​ണം അ​മി​ത​മാ​യി അ​ന​സ്തേ​ഷ്യ മ​രു​ന്ന് ഉ​ള്ളി​ൽ ചെ​ന്ന​ത് മൂ​ല​മാ​ണെ​ന്ന് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​ണ് ഷ​ഹാ​ന​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ ഇ​വ​ർ താ​മ​സി​ക്കു​ന്ന ഒ​രു ഫ്ലാ​റ്റി​നു​ള്ളി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ന്ന​ത്. ഡോ​ക്ട​റു​ടെ വി​വാ​ഹം നി​ശ്ച​യി​ച്ചി​രു​ന്നു എ​ന്നും സ്ത്രീ​ധ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​ണ് ആ​ത്മ​ഹ​ത്യ​യ്ക്ക് കാ​ര​ണ​മെ​ന്നു​മാ​ണ് സൂ​ച​ന.

ഫ്ലാ​റ്റി​നു​ള്ളി​ൽ മു​റി​യി​ൽ ബോ​ധ​ര​ഹി​ത​യാ​യി കി​ട​ന്ന ഇ​വ​രെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ ഉ​ള്ള​ത്.

ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി അ​ന​സ്തേ​ഷ്യ മ​രു​ന്ന് കു​ത്തി​വ​ച്ച​താ​ണ് മ​ര​ണ കാ​ര​ണ​മാ​യ​ത്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട് ല​ഭി​ച്ചാ​ൽ മാ​ത്ര​മേ മ​ര​ണ കാ​ര​ണ​ത്തി​ൽ കൂ​ടു​ത​ൽ വ്യ​ക്ത​ത വ​രി​ക​യു​ള്ളൂ.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത് എ​ന്നും ഡോ​ക്ട​റു​ടെ ബ​ന്ധു​ക്ക​ൾ പ​രാ​തി ന​ൽ​കി​യാ​ൽ മാ​ത്ര​മേ കൂ​ടു​ത​ൽ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നു​മാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് സി.​ഐ വ്യ​ക്ത​മാ​ക്കി​യ​ത്.

ഷ​ഹാ​ന​യു​ടെ മു​റി​യി​ൽനി​ന്ന് ആ​ത്മ​ഹ​ത്യാ കു​റി​പ്പി​ന് സ​മാ​ന​മാ​യ ക​ത്ത് ക​ണ്ടെ​ത്തി​യി​രു​ന്നു. ‘എ​ല്ലാ​വ​ര്‍​ക്കും വേ​ണ്ട​ത് പ​ണ​മാ​ണ്, എ​ല്ലാ​ത്തി​ലും വ​ലു​ത് പ​ണ​മാ​ണ്’ എ​ന്ന് കു​റി​പ്പി​ൽ എ​ഴു​തി​യി​രു​ന്നു.

ഷ​ഹാ​ന ആ​ത്മ​ഹ​ത്യ ചെ​യ്ത​ത് സു​ഹൃ​ത്താ​യ ഡോ​ക്ട​ര്‍ സ്ത്രീ​ധ​ന​ത്തി​ന്‍റെ പേ​രി​ല്‍ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ല്‍ നി​ന്ന് പി​ന്മാ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണെ​ന്ന് ഷ​ഹാ​ന​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു.

Related posts

Leave a Comment