തെ​രു​വു​നാ​യ​യെ ബൈ​ക്കി​നു പി​ന്നി​ല്‍ കെ​ട്ടി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ച​താ​യി പ​രാ​തി;ചോദ്യം ചെയ്തയാൾക്ക് ഭീഷണി

ചെ​റാ​യി: തെ​രു​വു​നാ​യ​യെ മോ​ട്ടോ​ര്‍ ബൈ​ക്കി​നു പി​ന്നി​ല്‍ കെ​ട്ടി​വ​ലി​ച്ചി​ഴ​ച്ച​താ​യി പ​രാ​തി. മു​ന​മ്പം ര​വീ​ന്ദ്ര പാ​ല​ത്തി​നു സ​മീ​പം ബീ​ച്ച് റോ​ഡി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​തേ തു​ട​ര്‍​ന്ന് നാ​യ​യു​ടെ കൈ​കാ​ലു​ക​ള്‍ ഉ​ര​ഞ്ഞ് പൊ​ട്ടി ര​ക്തം ഒ​ലി​ച്ചു. സ​മീ​പ​ത്താ​യി പീ​ലിം​ഗ് ഷെ​ഡ് ന​ട​ത്തു​ന്ന​യാ​ളാ​ണ് ഈ ​ക്രൂ​ര​ത ചെ​യ്ത​തെ​ന്ന് പ​രി​സ​ര​വാ​സി​ക​ള്‍ അ​റി​യി​ച്ചു.

ചി​ല​ര്‍ ഇ​ത് ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ആ​രോ​പ​ണ​മു​ണ്ട്. സം​ഭ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ദ​യ അ​നി​മ​ല്‍ വെ​ല്‍​ഫ​യ​ര്‍ ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​ജെ. കൃ​ഷ്ണ​ന്‍ സ്ഥ​ല​ത്തെ​ത്തി നാ​യ​യെ ചെ​റാ​യി​യി​ലെ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ കൊ​ണ്ട്‌​പോ​യി ചി​കി​ത്സ ന​ല്‍​കി. മു​ന​മ്പം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​മെ​ന്ന് ഇ​ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment