അ​ഞ്ച് മ​ത്സ്യത്തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെടുത്തി കോ​സ്റ്റ് ഗാ​ര്‍​ഡ്;  വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത് പൊ​ന്നാ​നി സ്വ​ദേ​ശി​കൾ

വൈ​പ്പി​ന്‍: ക​ട​ല്‍​ക്ഷോ​ഭ​ത്തി​ല്‍​പെ​ട്ട് ര​ണ്ട് എ​ന്‍​ജി​നു​ക​ളും ത​ക​രാ​റി​ലാ​യി ആ​ഴ​ക്ക​ട​ലി​ല്‍ ഒ​ഴു​കി ന​ട​ന്ന മ​ത്സ്യ​ബ​ന്ധ​ന വ​ള്ള​ത്തെ​യും അ​തി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് മ​ത്സ്യ ​തൊ​ഴി​ലാ​ളി​ക​ളെ​യും കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷ​പ്പെ​ടു​ത്തി കൊ​ച്ചി​യി​ലെ​ത്തി​ച്ചു.

ക​ഴി​ഞ്ഞ​മാ​സം 30ന് ​പൊ​ന്നാ​നി​യി​ല്‍നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നാ​യി പു​റ​പ്പെ​ട്ട റാ​ഷി​ദാ മോ​ള്‍ എ​ന്ന വ​ള്ള​മാ​ണ് അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്.

പൊ​ന്നാ​നി വ​ള്ളു​വ​ന്‍​പ​റ​മ്പി​ല്‍ പ​ടി​ഞ്ഞാ​റേ​ക്ക​ര ബാ​ല​ന്‍ – 60, താ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് ഫ​ബി​ന്‍ ഷാ​ഫി – 38, കു​റ്റി​യാം മാ​ട​ത്ത് ഹ​സീ​ന്‍​കോ​യ – 45, ചെ​റി​യ​ക​ത്ത് അ​ബ്ദു​ള്‍ റ​സാ​ക്ക് – 42, ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ അ​ബ്ദു​ള്ള – 58 എ​ന്നി​വ​രാ​ണ് വ​ള്ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ചൊ​വ്വാ​ഴ്ച രാ​വി​ലെ കൊ​ച്ചി​ക്ക് പ​ടി​ഞ്ഞാ​റ് 26 നോ​ട്ടി​ക്ക​ല്‍ മൈ​ല്‍ അ​ക​ലെ ഒ​ഴു​കി ന​ട​ന്നി​രു​ന്ന വ​ള്ള​ത്തെ കോ​സ്റ്റ് ഗാ​ര്‍​ഡിന്‍റെ അ​ര്‍​നേ​ഷ് എ​ന്ന ക​പ്പ​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്ന് ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന കോ​സ്റ്റ് ഗാ​ര്‍​ഡ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. വൈ​കു​ന്നേ​രം കൊ​ച്ചി​യി​ലെ​ത്തി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ പി​ന്നീ​ട് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. ജ​യ​ശ്രീ , അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ പി. ​അ​നീ​ഷ്, മ​റൈ​ന്‍ സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​ ജ​യേ​ഷ് എ​ന്നി​വ​ര്‍​ക്ക് കൈ​മാ​റി.

വൈ​ദ്യ​സ​ഹാ​യ​വും മ​റ്റും ന​ല്‍​കി എ​ല്ലാ​വ​രെ​യും ഫി​ഷ​റീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു. ഇ​ന്ന് ഇ​വ​രെ നാ​ട്ടി​ല്‍ കൊ​ണ്ട് ചെ​ന്നാ​ക്കും.

Related posts

Leave a Comment