കാട്ടിലും രക്ഷയില്ല..! തെ​രു​വുനാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പു​ള്ളിമാ​ൻ ച​ത്തു; സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലെത്തിയ മാനാണ് ചത്തത്

MAANമീ​ന​ങ്ങാ​ടി: തെ​രു​വുനാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പു​ള്ളിമാ​ൻ ച​ത്തു. ഒ​രു വ​യ​സ് പ്രാ​യ​മു​ള്ള പു​ള്ളി​മാ​നി​നെ​യാ​ണ് കൂ​ട്ട​മാ​യെ​ത്തി​യ തെ​രു​വ് നാ​യ​ക​ൾ  ആ​ക്ര​മി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ നാ​ല​ര​യോ​ടെ മീ​ന​ങ്ങാ​ടി ജൂ​ബി​ലി ജം​ഗ്ഷ​നി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പു​ള്ളി മാ​ൻ ച​ത്ത​ത്.

സ​മീ​പ​ത്തെ വീ​ട്ടു​കാ​ർ തെ​രു​വ് നാ​യ​ക​ളു​ടെ ശ​ബ്ദം കേ​ട്ടെ​ങ്കി​ലും ആ​ക്ര​മ​ണം ഭ​യ​ന്നു പു​റ​ത്തി​റ​ങ്ങി​യി​ല്ല. പി​ന്നീ​ട് തെ​രു​വ് നാ​യ​ക​ൾ ഭാ​ഗി​ക​മാ​യി തി​ന്നു തീ​ർ​ത്ത പു​ള്ളി മാ​നി​ന്‍റെ ജ​ഡം കാ​ണു​ക​യും ഫോ​റ​സ്റ്റ് ഓ​ഫീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. മേ​പ്പാ​ടി റേ​ഞ്ചി​ൽ മു​ട്ടി​ൽ സെ​ക്ഷ​നി​ലെ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ച്ച​ർ​മാ​രാ​യ ബാ​ബു​രാ​ജ്, പൈ​ത​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം പു​ള്ളി മാ​നി​ന്‍റെ ജ​ഡം കു​ഴി​ച്ചി​ട്ടു.

കാ​രാ​പ്പു​ഴ ഡാം ​സൈ​റ്റി​ൽ ഇ​ത്ത​രം പു​ള്ളി​മാ​നു​ക​ളു​ണ്ടെ​ന്നും ഇ​വ​യി​ൽ കൂ​ട്ടം തെ​റ്റി വ​ന്ന മാ​നാ​കാം തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​തെ​ന്നും ബീ​റ്റ് ഫോ​റ​സ്റ്റ​ർ സ​ന്തോ​ഷ് പ​റ​ഞ്ഞു.

Related posts