കറുകച്ചാലിലും പരിസരങ്ങളിലും ‘നായകളെ പേടിച്ച് നടക്കാൻ പറ്റുന്നില്ല’;  നടപടി വേണമെന്ന ആവശ്യവുമായി നാട്ടുകാർ

ക​റു​ക​ച്ചാ​ൽ: തെ​രു​വ് നാ​യ​കളെക്കൊണ്ട് പൊ​റു​തി​ മു​ട്ടി​യി​രി​ക്കു​ക​യാ​ണ് ക​റു​ക​ച്ചാ​ലി​ലും പ​രി​സ​ര​ങ്ങ​ളി​ലു​മു​ള്ള നാ​ട്ടു​കാ​ർ. മൂ​ന്ന് ആ​ടു​ക​ളെ തെ​രു​വ് നാ​യ ക​ടി​ച്ചു കൊ​ന്ന​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം പ​ത്രം ഏ​ജ​ന്‍റി​നെ വ​രെ തെ​രു​വ് നാ​യ ആ​ക്ര​മി​ച്ചു. ച​ന്പ​ക്ക​ര പാ​ലൂ​ർ​വീ​ട്ടി​ൽ അ​ഖി​ലി​നെ(22)യാ​ണ് നാ​യ ക​ടി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ പാ​ല​മ​റ്റം ഭാ​ഗ​ത്ത് പ​ത്ര​വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് നാ​യ ആ​ക്ര​മി​ച്ച​ത്.

പ​രി​ക്കേ​റ്റ അ​ഖി​ൽ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ​ാശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നെ​ടും​കു​ന്നം, വാ​ഴൂ​ർ, ക​ങ്ങ​ഴ പ​ഞ്ചാ​യ​ത്തു​ക​ളി​ലും തെ​രു​വ് നാ​യ ശ​ല്യം വ​ർ​ധി​ച്ചു വ​രി​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം തെ​രു​വ് നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വാ​ഴൂ​ർ പ​ഞ്ചാ​യ​ത്ത് 10-ാം വാ​ർ​ഡ് ചാ​മം​പ​താ​ൽ പേ​ക്കാ​വി​ൽ കു​ഞ്ഞു​മോന്‍റെ മൂ​ന്ന് ആ​ടു​ക​ൾ ച​ത്തി​രു​ന്നു.

ഒ​രു ആ​ടി​ന്‍റെ ക​ഴു​ത്തി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​മാ​ണ്. ര​ണ്ടാ​ഴ്ച മു​ൻ​പ് നെ​ടും​കു​ന്നം പ​ള്ളി​പ്പ​ടി​യി​ൽ ഒ​രേ ദി​വ​സം കെ​ട്ടി​യി​ട്ടി​രു​ന്ന പ​ശു​വി​നെ​യും കി​ടാ​വി​നെ​യും തെ​രു​വ് നാ​യ ആക്ര​മി​ച്ചു. റോ​ഡ​രി​കി​ൽ നി​ന്ന യു​വാ​വി​നെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും വ​രെ തെ​രു​വു​നാ​യ ക​ടി​ച്ചു. സം​ഭ​വം പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് നാ​യ​യെ ത​ല്ലി​ക്കൊ​ന്നു.

ച​ന്പ​ക്ക​ര, ശാ​ന്തി​പു​രം, മാ​ന്പ​തി, ക​റു​ക​ച്ചാ​ൽ, നെ​ടും​കു​ന്നം, പ​ന്ത്ര​ണ്ടാം​മൈ​ൽ തു​ട​ങ്ങ​ിയ പ്ര​ദേ​ശ​ങ്ങ​ളി​ൽ തെ​രു​വു​നാ​യ ശ​ല്യം വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. കൂ​ട്ട​ത്തോ​ടെ റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന നാ​യ​ക്കൂ​ട്ടം കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വ​ലി​യ ഭീ​ക്ഷ​ണി​യാ​ണ്. നാ​യ ശ​ല്യം പ​തി​വാ​യ​തോ​ടെ വീ​ട്ടി​ൽ മൃ​ഗ​ങ്ങ​ളെ വ​ള​ർ​ത്തു​വാ​ൻ ഏ​റെ ബു​ദ്ധി​മു​ട്ടാ​ണ്. തെ​രു​വ് നാ​യ​ക​ളെ ഉൻമൂലനം ചെ​യ്യു​വാ​ൻ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts