തെരഞ്ഞെടുപ്പ്  വാഹനങ്ങൾക്ക് ജിപിഎസ് സംവിധാനം ഏർപ്പെടുത്തി;  ജിപിഎസ് ഘടിപ്പിച്ചതിന്‍റെ  ലക്ഷ്യം ഇതാണ്

കോ​ട്ട​യം: തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​പി​എ​സ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി. വാ​ഹ​നം എ​വി​ടെ​യാ​ണെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ എ​ല്ലാ ഓ​ഫീ​സി​ലും അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​താ​ണ് ജി​പി​എ​സ് സം​വി​ധാ​നം.

എ​വി​ടെ​യെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ട ലം​ഘ​നം ക​ണ്ടെ​ത്തി​യെ​ന്ന വി​വ​രം ല​ഭി​ച്ചാ​ൽ അ​തി​ന​ടു​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വാ​ഹ​നം ഉ​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കി അ​വ​രെ സ്ഥ​ല​ത്തേ​ക്ക് പ​റ​ഞ്ഞ​യ​ക്കാ​ൻ സാ​ധി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ന്‍റെ ഡ​ൽ​ഹി, തി​രു​വ​ന​ന്ത​പു​രം ഓ​ഫീ​സു​ക​ളി​ലും ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലും ജി​ല്ലാ ഇ​ല​ക്ഷ​ൻ ഓ​ഫീ​സി​ലും വാ​ഹ​ന​ത്തി​ന്‍റെ ലൊ​ക്കേ​ഷ​ൻ അ​റി​യാ​ൻ ക​ഴി​യും.

കോ​ട്ട​യം നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ലും നാ​ട്ട​ക​ത്തു​മാ​യി ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ വാ​ഹ​ന​ങ്ങ​ൾ​ക്ക് ജി​പി​എ​സ് സം​വി​ധാ​നം ഘ​ടി​പ്പി​ക്കു​ന്ന ജോ​ലി​ക​ൾ ന​ട​ത്തി വ​രു​ന്നു.

Related posts