ഭാര്യയുടെ പേര് അയൽക്കാർ നായ്ക്കിട്ടു; വീ​ട്ട​മ്മ​യെ മ​ണ്ണെ​ണ്ണ​യൊ​ഴി​ച്ച് തീ​കൊ​ളു​ത്തി അ​യ​ൽ‌​ക്കാ​ര​ൻ; ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സ്ത്രീ ​ആ​ശു​പ​ത്രി​യി​ൽ



ഗാ​ന്ധി​ന​ഗ​ർ: വ​ള​ർ​ത്തു​നാ​യ​യ്‌​ക്ക് പേ​രി​ട്ട​തി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ വീ​ട്ട​മ്മ​യെ അ​യ​ൽ​വാ​സി​ക​ൾ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി. ഗു​ജ​റാ​ത്തി​ലെ ഭാ​വ്‌​ന​ഗ​റി​ല്‍ തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം. മു​പ്പ​ത്ത​ഞ്ചു​കാ​രി​യാ​യ നീ​താ​ബെ​ന്‍ സ​ര്‍​വൈ​യ​യ്ക്ക് നേ​രെ​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ സ്ത്രീ ​ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

നി​താ​ബെ​ൻ ത​ന്‍റെ വ​ള​ർ​ത്തു​നാ​യ​ക്ക് സോ​നു എ​ന്ന് പേ​രി​ട്ട​താ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. നീ​താ​ബെ​ന്നി​ന്‍റെ അ​യ​ല്‍​വാ​സി സു​രാ​ഭാ​യ് ഭ​ര്‍​വാ​ഡി​ന്‍റെ ഭാ​ര്യ​യു​ടെ ഇ​ര​ട്ട​പ്പേ​രാ​ണ് “സോ​നു’ എ​ന്ന​ത്. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ സു​രാ​ഭാ​യി​യും മ​റ്റ് അ​ഞ്ചു​പേ​രും നീ​താ​ബെ​ന്നി​ന്‍റെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ഇ​ള​യ മ​ക​ൻ കാ​ൺ​കെ നീ​താ​ബെ​ന്നി​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​ണ്ണെ​ണ്ണ ഒ​ഴി​ക്കു​ക​യും തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു. ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ ഭ​ർ​ത്താ​വും അ​യ​ൽ​ക്കാ​രും ചേ​ർ​ന്ന തീ​യ​ണ​ക്കു​ക​യാ​യി​രു​ന്നു. അ​തേ​സ​മ​യം, നീ​താ​ബെ​ന്‍ നാ​യ​യ്ക്ക് സോ​നു എ​ന്നു പേ​രി​ട്ട​ത് മ​നഃ​പൂ​ര്‍​വ​മാ​ണെ​ന്ന് സാ​രാ​ഭാ​യ് പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

നീ​താ​ബെ​ന്നി​ന്‍റെ കു​ടും​ബ​വും സാ​രാ​ഭാ​യി​യു​ടെ കു​ടും​ബ​വും ത​മ്മി​ല്‍ മു​ന്‍​പ് ജ​ല​വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ ആ​റു​പേ​ര്‍​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Related posts

Leave a Comment