കേ​ൾ​വി​ക്കും കാ​ഴ്ച​യ്ക്കും കു​റ​വു​ള്ള നാ​യ! മൂ​ന്നു വ​യ​സു​കാ​രിയെ സംരക്ഷിച്ചതിന് നായക്ക് പോലീസിന്‍റെ ആദരം

കേ​ൾ​വി​ക്കും കാ​ഴ്ച​യ്ക്കും കു​റ​വു​ള്ള നാ​യ​യ്ക്ക് ഓ​സ്ട്രേ​ലി​യ​ൻ പോ​ലീ​സി​ന്‍റെ ആ​ദ​രം. ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ മൂ​ന്നു വ​യ​സു​കാ​രി ഔ​റോ​റ​യെ സം​ര​ക്ഷി​ച്ച​തി​നാ​ണ് 17 വ​യ​സു​ള്ള മാ​ക്സ് എ​ന്ന നാ​യ​യെ പോ​ലീ​സ് ആ​ദ​രി​ച്ച​ത്. ഓ​സ്ട്രേ​ലി​യ​യി​ലെ ക്വീ​ൻ​സ്‌​ല​ൻ​ഡ് സ്റ്റേ​റ്റി​ലാ​ണ് സം​ഭ​വം.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് മൂ​ന്നു​വ​യ​സു​കാ​രി വീ​ടി​നു സ​മീ​പ​മു​ള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് പോ​യ​ത്. കു​ട്ടി പു​റ​ത്തേ​ക്കു​പോ​യ​ത് കു​ടും​ബാം​ഗ​ങ്ങ​ൾ ക​ണ്ടു​മി​ല്ല. കു​ട്ടി​യെ കാ​ണാ​നി​ല്ലെ​ന്ന കാ​ര്യം തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴേ​ക്കും നേ​രം വൈ​കി​യി​രു​ന്നു. പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് വ്യാ​പ​ക​മാ​യ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ച​യോ​ടെ​യാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്താ​നാ​യ​ത്.

പു​ല​ർ​ച്ചെ കു​ടും​ബാം​ഗ​ങ്ങ​ളും ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​രും കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​പ്പോ​ൾ ഒ​പ്പം ഒ​രു സം​ര​ക്ഷ​ക​നേ​പ്പോ​ലെ മാ​ക്സു​മുണ്ടാ​യി​രു​ന്നു. അ​പ്പോ​ഴേ​ക്കും 15 മ​ണി​ക്കൂ​ർ പി​ന്നി​ട്ടി​രു​ന്നു. രാ​ത്രി​യി​ൽ ചെ​റു ചാ​റ്റ​ൽ​മ​ഴ​യു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അ​തൊ​ക്കെ സ​ഹി​ച്ചാ​ണ് വാ​ർ​ധ​ക്യാ​വ​സ്ഥ​യി​ലു​ള്ള മാ​ക്സ് ഒ​പ്പം നി​ന്ന​ത്.

കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​തോ​ടെ ഒ​രു നാ​യ​കപ​രി​വേ​ഷ​മാ​ണ് പോ​ലീ​സ് മാക്സിന് ന​ല്കി​യ​ത്. മാ​ക്സി​നെ അ​ഭി​ന​ന്ദി​ച്ച് ക്വീ​ൻ​സ്‌​ല​ൻ​ഡ് പോ​ലീ​സ് ത​ങ്ങ​ളു​ടെ ഫേ​സ്ബു​ക്ക് പേ​ജി​ൽ പോ​സ്റ്റ് ഇ​ടു​ക​യും ചെ​യ്തു. ഒ​പ്പം ഓ​ണ​റ​റി പോ​ലീ​സ് നാ​യ എ​ന്ന പ​ദ​വി​യും ന​ല്കി.

15 മ​ണി​ക്കൂ​ർ കാ​ട്ടി​ൽ അ​ക​പ്പെ​ട്ടെ​ങ്കി​ലും കു​ട്ടി പൂ​ർ​ണ​മാ​യും ആ​രോ​ഗ്യ​വ​തി​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​യു​ടെ വീ​ട്ടി​ൽ​നി​ന്ന് ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ​വ​ച്ചാ​ണ് ക​ണ്ടെ​ത്തി​യ​ത്.

Related posts