ചോ​ര​യൊ​ലി​ച്ച് നെ​ട്ടോ​ട്ടം! തെ​രു​വു നാ​യ​യെ വെ​ട്ടി​ക്കൊ​ന്ന ആ​സാം സ്വ​ദേ​ശി പി​ടി​യി​ൽ; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…

ക​ണ്ണൂ​ർ: ക​ണ്ണൂ​ര്‍ ചേ​പ്പ​റ​മ്പി​ല്‍ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി തെ​രു​വ് നാ​യ​യെ വെ​ട്ടി​ക്കൊ​ന്നു. കോ​ഴി​ക്ക​ട​യി​ലെ അ​റ​വു​കാ​ര​നാ​യ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​ണ് കൊ​ടും​ക്രൂ​ര​ത ന​ട​ത്തി​യ​ത്.

മാ​ര​ക​മാ​യി മു​റി​വേ​റ്റ് വേ​ദ​ന​കൊ​ണ്ട് പു​ള​ഞ്ഞ് നാ​യ നാ​ട്ടി​ലൂ​ടെ ഓ​ടു​ന്ന​തി​ന്‍റെ വീ​ഡി​യോ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ചോ​ര​യൊ​ലി​ച്ച് കൊ​ണ്ട് റോ​ഡി​ലൂ​ടെ ഓ​ടു​ന്ന നാ​യ​യെ നാ​ട്ടു​കാ​രാ​ണ് ക​ണ്ട​ത്. അ​ധി​കം​വൈ​കാ​തെ നാ​യ ച​ത്തു.

തു​ട​ര്‍​ന്നാ​ണ് കോ​ഴി​ക്ക​ട​യി​ലെ ജോ​ലി​ക്കാ​ര​നാ​ണ് നാ​യ​യെ വെ​ട്ടി​ക്കൊ​ന്ന​തെ​ന്ന വി​വ​ര​മ​റി​ഞ്ഞ​ത്. ആ​സാം സ്വ​ദേ​ശി​യെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ചു.

അ​തേ​സ​മ​യം, നി​ല​വി​ല്‍ സ്റ്റേ​ഷ​നി​ലു​ള്ള ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സ് ഇ​തു​വ​രെ കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

ഏ​ത് വ​കു​പ്പു​ക​ള്‍ ചു​മ​ത്ത​ണ​മെ​ന്ന് തീ​രു​മാ​നി​ച്ച​ശേ​ഷം അ​ധി​കം വൈ​കാ​തെ കേ​സെ​ടു​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

സ​മാ​ന​മാ​യ നി​ര​വ​ധി കേ​സു​ക​ള്‍ നേ​ര​ത്തെ സം​സ്ഥാ​ന​ത്തെ പ​ല​യി​ട​ങ്ങ​ളി​ലും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

Related posts

Leave a Comment