വളർത്തുനായ കടിച്ചത് ഏഴുപേരെ, പേ വിഷബാധയുണ്ടോയെന്ന് സംശയം; കട്ടിലില്‍ കിടന്ന 80 കാരിയേയും വെറുതെവിട്ടില്ല

വൈ​ക്കം: വെ​ച്ചൂ​ർ ഇ​ട​യാ​ഴം പൂ​ങ്കാ​വ് ക്ഷേ​ത്ര​ത്തി​നു സ​മീ​പം രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ൽ ഏ​ഴുപേ​ർ​ക്ക് വ​ള​ർ​ത്തു​നാ​യ​യു​ടെ ക​ടി​യേ​റ്റു. രാ​ജീ​വ് ഗാ​ന്ധി കോ​ള​നി​യി​ലെ വ​ള​ർ​ത്തു​ന്ന നാ​യ ഇ​ന്നു രാ​വി​ലെ രാ​ജു​വി​നെ​യും ഭാ​ര്യ ശ്യാ​മ​ള​യേ​യും ക​ടി​ച്ച​ശേ​ഷം വീ​ട്ടി​ലെ ക​ട്ടി​ലി​ൽ കി​ട​ന്ന 80 കാ​രി​യാ​യ ശ്യാ​മ​ള​യു​ടെ മാ​താ​വി​നേ​യും ക​ടി​ച്ചു.

പി​ന്നീ​ട് സ​മീ​പ​ത്തെ വീ​ട്ടി​ൽ ടി​വി​പു​ര​ത്തു നി​ന്നെത്തി​യ എ​ട്ടു വ​യ​സു​കാ​ര​നെ​യും നാ​യ ക​ടി​ച്ചു പ​രി​ക്കേ​ൽ​പ്പിച്ചു. പ​രി​ക്കേ​റ്റ​വ​രെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പ്ര​ദേ​ശ​ത്തെ ആ​ടു​ക​ളെ​യും പൂ​ച്ച​ക​ളേ​യും ക​ടി​ച്ച നാ​യ നി​ര​വ​ധി കോ​ഴി​ക​ളേ​യും ക​ടി​ച്ചു കൊ​ന്നു.

പ​രി​ഭാ​ന്ത്രി പ​ര​ത്തി പാ​ഞ്ഞ നാ​യ​യെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി ഇ​രു​ന്പു​കു​ട്ട കൊ​ണ്ട് മൂ​ടി​യി​ട്ടി​യി​രി​ക്കു​ക​യാ​ണ്. പേ​വി​ഷ​ബാ​ധ​യു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്ന​തി​നാ​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും ആ​രോ​ഗ്യ വ​കു​പ്പു അ​ധി​കൃ​ത​രും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Related posts