എന്നാലും ഇത് എന്തൊരു അത്ഭുതം! സോഷ്യല്‍ മീഡിയയില്‍ വൈറലായ് മനുഷ്യമുഖമുള്ള നായ

മനുഷ്യരുടെ ഏറ്റവും പ്രിയപ്പെട്ട വളര്‍ത്തു മൃഗങ്ങളിലൊന്നാണ് നായ. സോഷ്യല്‍ മീഡിയയില്‍ നായ്ക്കള്‍ക്കായി പ്രത്യേകം പേജുകള്‍വരെ ഉണ്ട്. നായ്ക്കളുടെ പലതരത്തിലുള്ള വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്.

എന്നാല്‍ ഇങ്ങനെ ഒരു സംഭവം ആദ്യമായായിരിക്കും കേൾക്കുന്നത്. മനുഷ്യന്‍റെ മുഖത്തോട് വളരെയധികം സാദൃശ്യം തോന്നുന്ന ഒരു നായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

ചിത്രം വൈറലായതോടെ നിരവധിപേരാണ് ഈ സാദൃശ്യത്തെക്കുറിച്ച് കമന്‍റുമായി എത്തിയിരിക്കുന്നത്. മറ്റ് ചിലര്‍ നായയക്ക് തങ്ങള്‍ക്ക് പരിചയമുള്ള പലരുടെയും മുഖവുമായി സാദൃശ്യമുണ്ടെന്ന് പറഞ്ഞും രംഗത്തെത്തി.

ചിലര്‍ നായയക്ക് മനുഷ്യന്‍റെ മുഖഖമാണെന്ന് അഭിപ്രായപ്പെട്ടു. മറ്റ് ചിലര്‍ മനുഷ്യന്‍റെത് പോലെയാണ് നായയുടെ കണ്ണുകളെന്നും പറഞ്ഞു. സെലിബ്രിറ്റികളുമായും നായയുടെ മുഖത്തെ താരതമ്യപ്പെടുത്തിയവരുമുണ്ട്.

ഡെസ്ജാര്‍ഡിന്‍സ് എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ നായ. യോഗി എന്നാണ് ഈ നായയുടെ പേര്. തന്‍റെ നായയ്ക്ക് ചിത്രത്തില്‍ ഇത്തരത്തില്‍ മനുഷ്യന്‍റെ മുഖ സാദൃശ്യം വന്നത് തികച്ചും യാദൃച്ഛികമാകാമെന്നും മറ്റ് നായ്ക്കുട്ടികളെയും പോലെയാണ് തന്‍റെ നായയെന്നും അയാള്‍ പറഞ്ഞു.

Related posts

Leave a Comment