വ​യ​റി​ള​ക്ക​മു​ള്ള​പ്പോ​ൾ ഇ​തൊ​ന്നും ക​ഴി​ക്ക​രു​ത്…

നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം പ​ല​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഉ​പ​കാ​ര​പ്പെ​ടു​ന്ന​താ​ണ്. ആ​യ​തി​നാ​ൽ, നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം അ​വ ന​ഷ്ട​പ്പെ​ടാ​തെ​ത​ന്നെ ഉ​പ​യോ​ഗി​ക്കാ​നാ​ണ് ശ്ര​ദ്ധി​ക്കേ​ണ്ട​ത്. നാ​രു​ക​ൾ കു​റ​വു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​മ്പോ​ൾ നാ​രു​ക​ൾ കൂ​ടു​ത​ലു​ള്ള​വ കൂ​ടി അ​തി​നൊ​പ്പം ക​ഴി​ക്കു​ന്ന​തി​ന് പ്ര​ത്യേ​കം ശ്ര​ദ്ധി​ച്ചാ​ൽ ആ​രോ​ഗ്യ​ത്തോ​ടെ ദീ​ർ​ഘ​കാ​ലം ക​ഴി​യാ​വു​ന്ന​താ​ണ്.

നാ​രു​ക​ൾ ധാ​രാ​ള​മു​ള്ള ഭ​ക്ഷ​ണം മ​ല​ബ​ന്ധം ഉ​ള്ള​വ​ർ​ ക​ഴി​ക്കു​ന്ന​ത് ശ​രി​യാ​യ മ​ല​ശോ​ധ​ന ല​ഭി​ക്കു​വാ​ൻ കാ​ര​ണ​മാ​കും. എ​ന്നാ​ൽ വ​യ​റി​ള​ക്ക​മു​ള്ള​വ​ർ നാ​രു​ക​ള​ട​ങ്ങി​യ ഭ​ക്ഷ​ണം ക​ഴി​ച്ചാ​ൽ വ​യ​റി​ള​ക്കം വ​ർ​ധി​ക്കാ​നാ​ണ് സാ​ധ്യ​ത. അ​തി​നാ​ൽ വ​യ​റി​ള​ക്ക​മു​ള്ള​പ്പോ​ൾ വാ​ഴ​പ്പ​ഴം, പാ​ൽ, ഉ​ഴു​ന്ന്, ഇ​ല​ക്ക​റി​ക​ൾ പ്ര​ത്യേ​കി​ച്ചും മു​രി​ങ്ങ​യി​ല​ത്തോ​ര​ൻ, ത​വി​ടു​ള്ള ധാ​ന്യ​ങ്ങ​ൾ​കൊ​ണ്ട് ഉ​ണ്ടാ​ക്കു​ന്ന ആ​ഹാ​രം എ​ന്നി​വ ക​ഴി​ക്ക​രു​ത്.

ഭ​ക്ഷ​ണ​ത്തി​ൽ നാ​രു​ക​ൾ എ​ന്തി​ന്?

ന​മ്മ​ൾ ക​ഴി​ക്കു​ന്ന ഏ​ത് ആ​ഹാ​ര​വും നാ​രു​ക​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശ​രി​യാ​യി ദ​ഹി​ക്കു​ന്നു. ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ദ​ഹ​ന​പ്ര​ക്രി​യ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ർ​ക്കു​ന്നു. ഭ​ക്ഷ​ണ​ശ​ക​ല​ങ്ങ​ളു​ടെ ഒ​രി​ട​ത്തു​നി​ന്നും മ​റ്റൊ​രി​ട​ത്തേ​ക്കു​ള്ള ച​ല​നം കു​ട​ലി​ന്‍റെ പെ​രി​സ്റ്റാ​ൽ​ട്ടി​ക് മൂ​വ്മെ​ന്‍റി​നൊ​പ്പം സു​ഗ​മ​മാ​ക്കു​ന്നു. എ​വി​ടെ​യും ഭ​ക്ഷ്യാ​വ​ശി​ഷ്ട​ങ്ങ​ൾ ത​ട​സ​പ്പെ​ടാ​ത്ത​വി​ധം സ​ഞ്ച​രി​ച്ച് മ​ലാ​ശ​യ​ത്തി​ൽ എ​ത്തു​ക​യും അ​വി​ടെ​നി​ന്നു യാ​തൊ​രു പ്ര​യാ​സ​വും കൂ​ടാ​തെ​ത​ന്നെ സ​മ​യ​ത്ത് പു​റ​ത്തേ​ക്ക് ബ​ഹി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തു​കാ​ര​ണം ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ​തെ​ന്തും ഭ​ക്ഷ​ണ​ത്തി​ൽ​നി​ന്ന് ശ​രി​യാ​യി ആ​ഗി​ര​ണം ചെ​യ്യാ​നും ആ​വ​ശ്യ​മി​ല്ലാ​ത്ത​തെ​ല്ലാം ഒ​ട്ടും സ​മ​യം​ക​ള​യാ​തെ പു​റ​ന്ത​ള്ളു​വാ​നും സാ​ധി​ക്കു​ന്നു.

വി​വ​ര​ങ്ങ​ൾ – ഡോ. ​ഷ​ർ​മ​ദ് ഖാ​ൻ BAMS, MD റിട്ടയേർഡ് മെ​ഡി​ക്ക​ൽ ​ഓ​ഫീ​സ​ർ

Related posts

Leave a Comment