ജീ​വ​ന​ക്കാ​ര​ൻ പൂ​ട്ടി വീ​ട്ടി​ൽ പോ​യി; ബ​സ്‌ സ്റ്റാ​ൻ​ഡി​ലെ ശുചിമുറിയിൽ സ്ത്രീ ​ കു​ടു​ങ്ങി​യ​ത് ഒ​ന്ന​ര മ​ണി​ക്കൂ​ർ

കൂ​ത്താ​ട്ടു​കു​ളം: സ്വ​കാ​ര്യ ബ​സ്‌ സ്റ്റാ​ൻ​ഡി​ലെ വ​നി​താ വി​ശ്ര​മ​കേ​ന്ദ്ര​ത്തി​ൽ പ്രാ​ഥ​മി​ക കൃ​ത്യ​ത്തി​നു ക​യ​റി​യ സ്ത്രീ​യെ പൂ​ട്ടി​യി​ട്ട് ജീ​വ​ന​ക്കാ​ര​ൻ വീ​ട്ടി​ൽ പോ​യി. വാ​യു​സ​ഞ്ചാ​രം കു​റ​വാ​യ ശീ​തീ​ക​രി​ച്ച മു​റി​യി​ൽ ജീ​വ​ന​ക്കാ​ര​ന്‍റെ അ​ശ്ര​ദ്ധ​യെ​ത്തു​ട​ർ​ന്ന് ഇ​വ​ർ കു​ടു​ങ്ങി​യ​ത് ഒ​ന്ന​ര മ​ണി​ക്കൂ​ർ.

വെ​ള്ളി​യാ​ഴ്ച സ​ന്ധ്യ​യോ​ടെ ന​ട​ന്ന സം​ഭ​വം ഏ​ഴോ​ടെ​യാ​ണ് നാ​ട്ടു​കാ​ർ അ​റി​യു​ന്ന​ത്. ശു​ചി​മു​റി​യു​ടെ വാ​തി​ലും പൂ​ട്ടി​യി​രു​ന്ന​തി​നാ​ൽ ഇ​വ​ർ​ക്ക് ശു​ചി​മു​റി​യു​ടെ അ​ക​ത്തു​ത​ന്നെ ക​ഴി​ച്ചു​കൂ​ട്ടേ​ണ്ടി​വ​ന്നു. സം​ഭ​വമ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വാ​തി​ൽ തു​റ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ക​ഴി​ഞ്ഞി​ല്ല. ഒ​ടു​വി​ൽ ജീ​വ​ന​ക്കാ​ര​നെ​ത്തി​യാ​ണ് സ്ത്രീ​യെ മോ​ചി​പ്പി​ച്ച​ത്. ബ​സ്‌ സ്റ്റാ​ൻ​ഡിൽ കട ന​ട​ത്തു​ന്ന സ്ത്രീ​യാ​ണ് ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ര​ന്‍റെ അ​ശ്ര​ദ്ധ​യി​ൽ ബന്ദിയാ​ക്ക​പ്പെ​ട്ട​ത്.

Related posts