ഇനി ആരുടെ പാട്ടിനെയും കഴുതരാഗമെന്നു പറഞ്ഞ് പരിഹസിക്കരുത് ! എമിലിയുടെ പാട്ട് കേട്ടാല്‍ ആരുടെയും കണ്ണുതള്ളും;വീഡിയോ കാണാം…

ചിലര്‍ പാട്ടുപാടുമ്പോള്‍ കഴുതരാഗമെന്നു പറഞ്ഞു പരിഹസിക്കാറുണ്ട്. എന്നാല്‍ കഴുതകളുടെ പാട്ട് അത്ര മോശമല്ലെന്ന് എമിലിയുടെ പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സിലാകും. പൂനക്കാരുടെ ഇഷ്ടക്കാരിയായ കഴുതയാണ് എമിലി. സന്തോഷം വരുമ്പോഴെല്ലാം പാട്ട് പാടിയാണ് എമിലി പൂനെക്കാരുടെ ഇഷ്ടക്കാരിയായത്. പാടിപ്പാടി ഇന്റര്‍നെറ്റ് വരെ കീഴടക്കിയിരിക്കുകയാണ് ‘ എമിലി’യെന്ന കഴുത.

ചില കഴുതകള്‍ പാട്ട് പാടുന്നതിന്റെ കാരണം ശാസ്ത്രീയമായി വിശദീകരിക്കാന്‍ കഴിയില്ലെങ്കിലും സ്നേഹവും നന്ദിയും പ്രകടിപ്പിക്കാനുള്ള മാര്‍ഗ്ഗങ്ങളാണ് ഇവയെന്നാണ് ഗവേഷകര്‍ പറയുന്നത്. കുഞ്ഞിനെ പ്രസവിച്ച് അവശനിലയിലായി കിടന്ന എമിലിയെ ‘റെസ്‌ക്യു’ എന്ന സന്നദ്ധ സംഘടനാ പ്രവര്‍ത്തകരാണ് രക്ഷപെടുത്തിയത്. അനാരോഗ്യത്തെ തുടര്‍ന്ന് കുഞ്ഞ് ചത്തുപോയെങ്കിലും എമിലിയുടെ ജീവന്‍ രക്ഷിക്കാനായി. ആദ്യം വല്യ ബഹളക്കാരിയായിരുന്നെങ്കിലും മെല്ലെ എമിലി മര്യാദക്കാരിയായി തുടങ്ങി. ചില മനുഷ്യരെ പോലെ ഭയങ്കര സെന്‍സിറ്റീവാണെന്നും സംഘടനാ പ്രവര്‍ത്തകര്‍ പറയുന്നു.

വോളന്റിയര്‍മാരുമായി എമിലി ഇണങ്ങിക്കഴിഞ്ഞതോടെയാണ് പതിയെ പാട്ട് പാടാന്‍ ആരംഭിച്ചത്. എമിലി പാടുന്നത് കേട്ടപ്പോള്‍ എന്നാല്‍പ്പിന്നെ ഒരു കുഞ്ഞന്‍ വീഡിയോ ഇരിക്കട്ടെയെന്ന് എന്‍ജിഒക്കാരും വിചാരിച്ചു. അങ്ങനെയെടുത്ത വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അയര്‍ലന്റിലെ ‘ ഹാരിയറ്റിന്റെ’ പാട്ട് നേരത്തേ വൈറലായിരുന്നു. ഇനി മോശമായി പാടുന്നതിനെ കഴുതരാഗമെന്നു പറഞ്ഞ് പരിഹസിക്കരുതെന്നും അത് കഴുതകളെ അപമാനിക്കലാകും എന്നുമാണ് എമിലിയുടെ പാട്ടുകേട്ട പലരുടെയും കമന്റുകള്‍.

Related posts