ദോശ ക‍ഴിച്ചാൽ ഇനി കീശ കാലി; മാവിന് ഇന്ന് മുതൽ അഞ്ച് രൂപ കൂടും

കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് ഇ​ന്ന് മു​ത​ല്‍ ദോ​ശ, ഇ​ഡ​ലി മാ​വി​ന് വി​ല​കൂ​ടും. ഒ​രു കി​ലോ മാ​വി​ന് 45 രൂ​പ​യാ​ക്കി​വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് മാ​വ് നി​ര്‍​മാ​ണ സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ വി​ല​യി​ലു​ണ്ടാ​യ വ​ര്‍​ധ​ന​യാ​ണ് കാ​ര​ണം.

35 മു​ത​ല്‍ 40 രൂ​പ വ​രെ​യു​ണ്ടാ​യി​രു​ന്ന ഒ​രു പാ​ക്ക​റ്റ് ദോ​ശ മാ​വി​ന്‍റെ വി​ല ഇ​ന്നു മു​ത​ല്‍ അ​ഞ്ചു രൂ​പ വ​ര്‍​ധി​ക്കും. അ​താ​യ​ത് ദോ​ശ​യും ഇ​ഡ്ഡ​ലി​യും ക​ഴി​ക്ക​ണ​മെ​ങ്കി​ല്‍ സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കീ​ശ കീ​റു​മെ​ന്നു​റ​പ്പ്.

അ​രി​ക്കും ഉ​ഴു​ന്നി​നും വി​ല കൂ​ടി​യ​തോ​ടെ​യാ​ണ് മാ​വി​നും വി​ല​കൂ​ട്ടാ​ന്‍ നി​ര്‍​മാ​താ​ക്കാ​ള്‍ നി​ര്‍​ബ​ന്ധി​ത​രാ​യ​ത്. മാ​വു​ണ്ടാ​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​രി​ക്ക് ആ​റു മാ​സ​ത്തി​നി​ടെ പ​ത്തു രൂ​പ​യു​ടെ വ​ര്‍​ധ​ന​യാ​ണു​ണ്ടാ​യ​ത്.

ഉ​ഴു​ന്നി​ന്‍റെ വി​ല 150 ലു​മെ​ത്തി. വൈ​ദ്യു​തി നി​ര​ക്കും വ​ര്‍​ധി​ച്ച​തോ​ടെ വി​ല കൂ​ടാ​തെ മ​റ്റ് വ​ഴി​യി​ല്ലെ​ന്നാ​ണ് നി​ര്‍​മാ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment