കൊക്കും പൂവും തൂവലുമിട്ടൊരു ബിരിയാണി; പാക്കറ്റ് തുറന്നപ്പോൾ ബിരിയാണിയിൽ വറുത്ത കോഴിത്തല

തി​രൂ​ര്‍: പാ​ഴ്സ​ൽ വാ​ങ്ങി​യ ബി​രി​യാ​ണി​യി​ൽ വ​റു​ത്ത കോ​ഴി​ത്ത​ല ക​ണ്ടെ​ത്തി. പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ വ​കു​പ്പ് ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി.

ഇ​ന്ന​ലെ തി​രൂ​ർ പി​സി പ​ടി​യി​ലെ വീ​ട്ടു​കാ​രി​യാ​യ അ​ധ്യാ​പി​ക​യാ​ണ് മു​ത്തൂ​രി​ലെ ഒ​രു ഓ​ൺ​ലൈ​ൻ പൊ​റോ​ട്ട സ്റ്റാ​ളി​ൽ​നി​ന്ന് നാ​ല് കോ​ഴി​ബി​രി​യാ​ണി ഓ​ർ​ഡ​ർ ചെ​യ്ത​ത്.

ഇ​തി​ൽ ര​ണ്ടെ​ണ്ണം വീ​ട്ടി​ലെ കു​ട്ടി​ക​ൾ ക​ഴി​ച്ചു. മൂ​ന്നാ​മ​ത്തെ ബി​രി​യാ​ണി പാ​ക്ക​റ്റ് തു​റ​ന്ന​തോ​ടെ​യാ​ണ് കോ​ഴി​യു​ടെ ത​ല ക​ണ്ട​ത്. ത​ല വ​റു​ത്തെ​ടു​ത്ത് ബി​രി​യാ​ണി​യി​ൽ ചേ​ർ​ത്ത​താ​യി​രു​ന്നു. കോ​ഴി​യു​ടെ കൊ​ക്കും പൂ​വും തൂ​വ​ലും ക​ണ്ണു​ക​ളു​മെ​ല്ലാം ഇ​തി​ലു​ണ്ട്.

ഇ​തോ​ടെ ഇ​വ​ർ തി​രൂ​ർ ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ എം.​എ​ൻ. ഷം​സി​യ​യ്ക്കു പ​രാ​തി ന​ൽ​കി. ഭ​ക്ഷ്യ​സു​ര​ക്ഷ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് അ​സി​സ്റ്റ​ന്‍​ഡ് ക​മ്മീ​ഷ​ണ​ർ സു​ജി​ത്ത് പെ​രേ​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹോ​ട്ട​ൽ വൃ​ത്തി​ഹീ​ന​മാ​യാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു ക​ണ്ടെ​ത്തി.

ലൈ​സ​ൻ​സു​ക​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​വ​ർ​ക്കു​ണ്ടാ​യി​രു​ന്ന റ​ജി​സ്ട്രേ​ഷ​ൻ സ​സ്പെ​ൻ​ഡ് ചെ​യ്തു. കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു.

Related posts

Leave a Comment