സ്നേഹിച്ച്  വിവാഹം കഴിച്ച മകന്‍റെ ഭാര്യയോട് സ്ത്രീധനത്തെ ചൊല്ലി അമ്മായിയപ്പൻ പോര്; മരുമകളെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവതിയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

ക​റു​ക​ച്ചാ​ൽ: മ​രു​മ​ക​ളെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ദ്യഘ​ട്ട​ത്തി​ൽ കേ​സി​ല്ലാ​താ​ക്കാ​ൻ ഭ​ർ​തൃ​പി​താ​വ് ശ്ര​മം ന​ട​ത്തി.മ​ണ്ണെ​ണ്ണ വി​ള​ക്കു മ​റി​ഞ്ഞാ​ണ് പൊ​ള്ള​ലേ​റ്റ​തെ​ന്നു പ​റ​യാ​ൻ ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​പ്ര​കാ​രം പ​റ​ഞ്ഞി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​കി​ല്ലാ​യി​രു​ന്നു​വെ​ന്ന് പൊ​ള്ള​ലേ​റ്റ യു​വ​തി മ​ജി​സ്ട്രേ​ട്ടി​ന് ന​ല്കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്നു.

ക​റു​ക​ച്ചാ​ൽ ഉ​ന്പി​ടി കൊ​ച്ചു​ക​ണ്ടം ഞാ​ലി​ക്കു​ഴി ച​ന്പ​ക്ക​ര ഗോ​പാ​ല​ൻ (58) ആ​ണ് മ​രു​മ​ക​ളെ തീ ​കൊ​ളു​ത്തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ​ത്. ഗോ​പാ​ല​ന്‍റ മ​ക​ൻ ഗോ​പ​ന്‍റെ ഭാ​ര്യ പു​തു​പ്പ​ള്ളി സ്വ​ദേ​ശി​നി വി​ജി​ത (23) ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ്് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്. സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ.
ഗോ​പാ​ല​ൻ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് വീ​ട്ടി​ൽ ബ​ഹ​ളം വ​യ്ക്കു​ന്ന​തും വി​ജി​ത​യെ ഉ​പ​ദ്ര​വി​ക്കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​ൻ​പ​തി​ന് രാ​ത്രി ഒ​ന്പ​ത​ര​യോ​ടെ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഗോ​പാ​ല​ൻ വി​ജി​ത​യു​മാ​യി വ​ഴ​ക്ക് ഉ​ണ്ടാ​ക്കി​യി​രു​ന്നു. രാ​ത്രി 10ന് ​ശേ​ഷം വൈ​ദ്യു​തി ഇ​ല്ലാ​യി​രു​ന്നു. മെ​ഴു​കു​തി​രി​യു​മാ​യി വി​ജി​ത അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ വാ​തി​ലി​ന് പി​ന്നി​ൽ മ​റ​ഞ്ഞു നി​ന്ന ഗോ​പാ​ല​ൻ ക​യ്യി​ൽ ക​രു​തി​യി​രു​ന്ന മ​ണ്ണെ​ണ്ണ വി​ജി​ത​യു​ടെ ദേ​ഹ​ത്തേ​ക്ക്് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു.

ശ​രീ​ര​ത്ത് തീ​പ​ട​ർ​ന്ന​തോ​ടെ വി​ജി​ത നി​ല​വി​ളി​ച്ചു. ശ​ബ്ദം​കേ​ട്ട് ഓ​ടി​യെ​ത്തി​യ ഗോ​പ​നും അ​മ്മ​യും ചേ​ർ​ന്നാ​ണ് തീ​ കെ​ടു​ത്തി​യ​ത്. തു​ട​ർ​ന്ന് അ​യ​ൽ​വാ​സി​ക​ൾ ചേ​ർ​ന്ന് വി​ജി​ത​യെ ക​റു​ക​ച്ചാ​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു.

മ​ണ്ണെ​ണ്ണ വി​ള​ക്ക് മ​റി​ഞ്ഞാ​ണ് തീ ​പി​ടി​ച്ച​തെ​ന്നു പ​റ​യ​ണ​മെ​ന്ന് ഭ​ർ​തൃ പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച് വി​ജി​ത​യു​ടെ ആ​ദ്യ മൊ​ഴി അ​ങ്ങ​നെ​യാ​ണ്. പി​ന്നീ​ട് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ ത​നി​ക്കൊ​രു കാ​ര്യം പ​റ​യാ​നു​ണ്ടെ​ന്ന് വി​ജി​ത എ​സ്ഐ​യോ​ട് പ​റ​ഞ്ഞു. ചോ​ദി​ച്ച​പ്പോ​ൾ ഭ​ർ​തൃ പി​താ​വ് മ​ണ്ണെ​ണ്ണ ഒ​ഴി​ച്ച് ക​ത്തി​ച്ച​താ​ണെ​ന്നു പ​റ​ഞ്ഞു.

പി​ന്നെ എ​ന്തി​നാ​ണ് ആ​ദ്യം ക​ള​ളം പ​റ​ഞ്ഞ​തെ​ന്നു പോ​ലീ​സ് ചോ​ദി​ച്ച​പ്പോ​ൾ ഭ​ർ​തൃ പി​താ​വ് ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് പ​റ​ഞ്ഞി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കി​ല്ലാ​യി​രു​ന്നു​വെ​ന്നാ​യി​രു​ന്നു യു​വതി​യു​ടെ മ​റു​പ​ടി. ഇ​തോ​ടെ മ​ജി​സ്ട്രേ​ട്ടി​നു മു​ന്നി​ൽ മൊ​ഴി​യെ​ടു​ത്തു. ഇ​വ​ർ​ക്ക് ര​ണ്ട​ര വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​യു​ണ്ട്.

വി​ജി​ത​യും ഗോ​പ​നും സ്നേ​ഹി​ച്ച് വി​വാ​ഹം ക​ഴി​ച്ച​താ​ണ്. സ്ത്രീ​ധ​നം കി​ട്ടി​യി​ല്ലെ​ന്നു പ​റ​ഞ്ഞ് ഭ​ർ​തൃപി​താ​വ് വ​ഴ​ക്കു​ണ്ടാ​ക്കി​യ​തോ​ടെ കു​റേ നാ​ൾ ഇ​വ​ർ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. അ​ടു​ത്ത നാ​ളി​ലാ​ണ് ഗോ​പ​ന്‍റെ വീ​ട്ടി​ലേ​ക്ക് വ​ന്ന​ത്. ഗോ​പാ​ല​നെ​തി​രേ കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നും സ്ത്രീ​ധ​ന നി​രോ​ധ​ന നി​യ​മ പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts