പ്ര​ഭാ​സും ദു​ൽ​ഖ​റും ഒ​ന്നി​ക്കു​ന്നു; സിനിമയിലല്ല…

Dulquer_Salmaan04

തെ​ന്നി​ന്ത്യ​യി​ലെ ര​ണ്ടു യു​വ സൂ​പ്പ​ർ​താ​ര​ങ്ങ​ൾ ഒ​ന്നി​ക്കു​ക​യാ​ണ്. മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ദു​ൽ​ഖ​ർ സ​ൽ​മാ​നും ഒ​പ്പം ബാ​ഹു​ബ​ലി​യും. ഒ​രു പ്ര​മു​ഖ മൊ​ബൈ​ലി​നു വേ​ണ്ടി​യാ​ണ് സൂ​പ്പ​ർ താ​ര​ങ്ങ​ൾ ഒ​രു​മി​ച്ച് സ്ക്രീ​നി​ലെ​ത്തു​ന്ന​ത്. പ​ര​സ്യ​ങ്ങ​ളി​ൽ വ​ലി​യ താ​ൽ​പ്പ​ര്യം കാ​ണി​ക്കാ​ത്ത പ്ര​ഭാ​സ് ഈ ​മൊ​ബൈ​ൽ ക​ന്പ​നി​യു​ടെ ഇ​ന്ത്യ ബ്രാ​ൻ​ഡ് അം​ബാ​സി​ഡ​റാ​കാ​ൻ ത​യ്യാ​റാ​വു​ക​യാ​യി​രു​ന്നു.

ഈ ​ക​ന്പ​നി​യു​ടെ കേ​ര​ള ബ്രാ​ൻ​ഡ് അം​ബാ​സഡ​റാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഇ​തി​ന്‍റെ പ​ര​സ്യ ചി​ത്ര​ത്തി​നാ​യാ​ണ് താ​ര​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന​ത്. വി​രാ​ട് കോ​ഹ്‌ലി, ആ​ലി​യ ഭ​ട്ട്, ശ്രു​തി ഹാ​സ​ൻ, ദി​ൽ​ജി​ത്ത് ദോ​ഷ​ൻ എ​ന്നി​വ​രും ഈ ​ക​ന്പ​നി​യു​ടെ അം​ബാ​സ​ഡ​ർ​മാ​രാ​ണ്. ബാ​ഹു​ബ​ലി ചി​ത്രീ​ക​ര​ണ സ​മ​യ​ത്ത് പ​ത്തു കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ പ​ര​സ്യ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ഭാ​സ് ഉ​പേ​ക്ഷി​ച്ച​ത്.

Related posts