കേ​ര​ള​ത്തി​ലെ ഒ​രു ബൂ​ത്തി​ൽ ന​ട​ന്ന അ​തി​ദാ​രു​ണ​മാ​യ സം​ഭ​വം, ഇതു പോലെ ഉള്ള ഉദ്യോഗസ്ഥരാണ് ഈ നാടിന്റെ ശാപം.! വീ​ഡി​യോ​യ്ക്ക് പി​ന്നി​ൽ ഡോ. ​സ​തീ​ഷ് വാ​ര്യ​ർ

കേ​ര​ള​ത്തി​ലെ ഒ​രു ബൂ​ത്തി​ൽ ന​ട​ന്ന അ​തി​ദാ​രു​ണ​മാ​യ സം​ഭ​വം’ എ​ന്ന ക്യാ​പ്ഷ​നോ​ടെ​യു​ള്ള ഒ​രു വീ​ഡി​യോ​യാ​ണ് വോ​ട്ടെ​ടു​പ്പ് ക​ഴി​ഞ്ഞ​പ്പോ​ൾ മു​ത​ൽ സോ​ഷ്യ​ൽ മീ​ഡി​യ വൈ​റ​ൽ.

പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ന്ന ഒ​രു വോ​ട്ട​റും പോ​ളിം​ഗ് ഓ​ഫീ​സ​റും ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ സം​ഭാ​ഷ​ണ​മാ​ണ് വീ​ഡി​യോ വൈ​റ​ലാ​കാ​ൻ കാ​ര​ണം.

വീ​ഡി​യോ ക​ണ്ടി​ട്ടു​ള്ള ചി​ല​രെ​ങ്കി​ലും അ​തി​ലെ പോ​ളിം​ഗ് ഓ​ഫീ​സ​റെ ക​ണ്ട് ഞെ​ട്ടി​യി​രി​ക്കു​ക​യാ​ണ്. അ​തി​നു​കാ​ര​ണ​വു​മു​ണ്ട്.

പ്ര​ശ​സ്ത ആ​യൂ​ർ​വേ​ദ ഡോ​ക്‌​ട​റാ​യ സ​തീ​ഷ് വാ​ര്യ​റാ​ണ് പോ​ളിം​ഗ് ഓ​ഫീ​സ​ർ. എ​ഴു​ന്നേ​റ്റ് നി​ൽ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച​വ​രെ വ​രെ ന​ട​ത്തി​യും ഓ​ടി​ച്ചു​മൊ​ക്കെ പ്ര​ശ​സ്ത​നാ​യ​താ​ണ് ഡോ​ക്‌​ട​ർ.

ഡോ​ക്‌​ട​റു​ടെ അ​മ്മ ഗീ​ത വാ​ര്യ​ർ, സ​ഹോ​ദ​രി സൗ​മ്യ എ​ന്നി​വ​രാ​ണ് വീ​ഡി​യോ​യി​ൽ ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്.

നേ​ര​ത്തെ തൊ​ടു​പു​ഴ ജി​ല്ലാ ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്ന ഡോ.​സ​തീ​ഷ് വാ​ര്യ​ർ ഇ​പ്പോ​ൾ എ​റ​ണാ​കു​ളം ജി​ല്ല ആ​യൂ​ർ​വേ​ദ ആ​ശു​പ​ത്രി​യി​ലാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

ആ​യു​ർ​വേ​ദ ഔ​ഷ​ധ​ത്തി​ന്‍റെ പ്രാ​ധാ​ന്യം ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കാ​ൻ ഡോ​ക്ട​റും അ​മ്മ​യും ചേ​ർ​ന്നു​ള്ള വീ​ഡി​യോ നേ​ര​ത്തെ വൈ​റ​ലാ​യി​രു​ന്നു. ന​ടി അ​ശ്വ​തി​യും ഡോ​ക്‌​ട​റു​ടെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

അ​ശ്വ​തി​യു​ടെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്

മെ​ഡി​സി​ന് പ​ഠി​ക്കു​ന്ന പി​ള്ളേ​ര് ഡാ​ൻ​സ് ക​ളി​ച്ച് വൈ​റ​ലും പി​ന്നെ വി​വാ​ദ​വും ആ​യ​പ്പോ​ഴാ​ണ് ഞാ​ൻ ന​മ്മ​ടെ സ്വ​ന്തം ഡോ​ക്ട​റി​ന്റെ കാ​ര്യം ഓ​ർ​ത്ത​ത്.

തൊ​ടു​പു​ഴ​ക്കാ​രു​ടെ പ്രി​യ​പ്പെ​ട്ട ഡോ​ക്ട​ർ സ​തീ​ഷ് വാ​രി​യ​ർ. ചി​കി​ത്സ​യു​ടെ കാ​ര്യ​ത്തി​ൽ ഡോ​ക്ട​ർ പ​ണ്ടേ പു​ലി​യാ​യ​തു കൊ​ണ്ട്, എ​ഴു​നേ​റ്റ് നി​ൽ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പി​ച്ച​വ​രെ വ​രെ ന​ട​ത്തി​യും ഓ​ടി​ച്ചു​മൊ​ക്കെ പ​ണ്ടേ പ​ത്ര വാ​ർ​ത്ത​ക​ളി​ൽ സ​ജീ​വ​മാ​ണ്.


മ​രു​ന്ന് വാ​ങ്ങാ​ൻ പോ​യ​പ്പോ​ൾ കൂ​ടെ പോ​യ പ​ത്മ​യെ കാ​ണി​ച്ച് ‘വി​ശ​പ്പു​ണ്ടാ​വാ​ൻ ഇ​വ​ൾ​ക്ക് ഇ​ച്ചി​രി ച്യ​വ​ന​പ്രാ​ശം കൊ​ടു​ത്താ​ലോ’ എ​ന്ന് ചോ​ദി​ച്ച അ​ച്ഛ​നോ​ട് ‘തീ​പ്പെ​ട്ടി കോ​ലി​ന്‍റെ മേ​ലെ ആ​രേ​ലും ചെ​മ്പു ക​ല​ത്തി​ൽ വെ​ള്ളം ചൂ​ടാ​ക്കാ​ൻ’ വ​യ്ക്കു​മോ​ന്ന് ചോ​ദി​ച്ച ടീം ​ആ​ണ്..

ലോ​ക്ക് ഡൌ​ൺ കാ​ല​ത്താ​ണ് ഡോ​ക്ട്ട​റും അ​മ്മ​യും ഒ​രു​മി​ച്ചു​ള്ള കു​ഞ്ഞു കു​ഞ്ഞു കോ​മ​ഡി വീ​ഡി​യോ​ക​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ന്നു തു​ട​ങ്ങി​യ​ത്.

പി​ന്നെ വാ​ട്ട്സാ​പ്പി​ലെ സ​ക​ല ഗ്രൂ​പ്പു​ക​ളി​ലും ഡോ​ക്ട​ർ – അ​മ്മ hilarious കോ​മ്പി​നേ​ഷ​ൻ പ​തി​വാ​യി വ​ന്നു തു​ട​ങ്ങി. ന​മ്മ​ടെ ഡോ​ക്ട​ർ അ​ങ്ങ​നെ​യാ​ണ് വൈ​റ​ൽ ഡോ​ക്ട​ർ ആ​വു​ന്ന​ത്.

ഡോ​ക്ട​റി​ന്റെ ക​ൺ​സ​ൽ​ട്ടി​ങ് റൂ​മി​ന് മു​ന്നി​ലെ തി​ര​ക്ക് ഒ​രി​ക്ക​ൽ എ​ങ്കി​ലും ക​ണ്ടി​ട്ടു​ള്ള​വ​ർ​ക്ക് അ​റി​യാം ജീ​വി​ത​ത്തി​ൽ അ​വ​ന​വ​നു വേ​ണ്ടി മാ​റ്റി വ​യ്ക്കാ​ൻ ഏ​റ്റ​വും കു​റ​ച്ച് സ​മ​യം മാ​ത്രം കി​ട്ടു​ന്ന ഒ​രു മ​നു​ഷ്യ​നാ​ണ് അ​ദ്ദേ​ഹ​മെ​ന്ന്.

അ​തി​നി​ട​യി​ലാ​ണ് ഇ​തി​നൊ​ക്കെ സ​മ​യം ക​ണ്ടെ​ത്തു​ന്ന​തെ​ന്ന് ഓ​ർ​ക്കു​മ്പോ​ഴാ​ണ് അ​ത്ഭു​തം. പ്രൊ​ഫെ​ഷ​ന്റെ ഭാ​രം കൊ​ണ്ടും , സോ​ഷ്യ​ൽ പ്രെ​ഷ​ർ കൊ​ണ്ടും പാ​ഷ​നു​ക​ൾ ഉ​പേ​ക്ഷി​ച്ച് ജീ​വി​ത​ത്തോ​ട് മു​ഖം വീ​ർ​പ്പി​ച്ച് ന​ട​ക്കു​ന്ന​വ​ർ​ക്കി​ട​യി​ൽ ഇ​ങ്ങ​നെ​യും ചി​ല മ​നു​ഷ്യ​ർ ഉ​ണ്ടെ​ന്ന് പ​റ​യു​ക​യാ​യി​രു​ന്നു….

സം​ഭ​വം ഐ​ഡി​യ ഒ​ക്കെ ഡോ​ക്ട​റി​ന്റെ ആ​ണെ​ങ്കി​ലും ഗോ​ൾ അ​ടി​ച്ചി​ട്ട് പോ​കു​ന്ന​ത് എ​പ്പോ​ഴും അ​മ്മ ത​ന്നെ​യാ​ണെ​ന്ന് പ​റ​യാ​തി​രി​ക്കാ​ൻ വ​യ്യ….

അ​ടു​ത്ത ത​വ​ണ ഞാ​ൻ അ​പ്പോ​യി​ന്റ്മെ​ന്റ് എ​ടു​ക്കാ​ൻ പോ​കു​ന്ന​തും അ​മ്മ​യ്ക്ക് ആ​യി​രി​ക്കും…! അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ര​ങ്ങ​ത്തേ​യ്ക്ക് വ​ന്ന അ​ഭി​ന​യ പ്ര​തി​ഭ​യെ ഒ​ന്ന് ക​ണ്ടി​രി​ക്കു​ന്ന​ത് ന​ല്ല​താ​ണ​ല്ലോ…

Video featuring -Dr Satheesh Warrier
Satheesh Warrier
(Senior Specialist Medical Officer
Department of Indian Systems of Medicine
Presently working at Ernakulam District Ayurveda Hospital)
Mother- Geetha Warrier
Sister – Sowmya Warrier



 

Related posts

Leave a Comment