കോവിഡ് കാലത്തും മലയാളിക്കു ഹരമായ് ഡ്രാഗൺ മധുരം; പാതയോരങ്ങളിൽ കച്ചവടം പൊടിപൊടിക്കുന്നു

ഡൊ​മ​നി​ക് ജോ​സ​ഫ്
മാ​ന്നാ​ർ:​ ​പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ​തും വി​ദേ​ശി​യു​മാ​യ ഡ്രാ​ഗ​ണ്‍ പ​ഴ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വ​ഴി​യോ​ര​ക​ച്ച​വ​ട​ത്തി​ലെ പ​ഴ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്രധാന സ്ഥാ​നം പി​ടി​ച്ചി​രി​ക്കു​ന്ന​ത്.​

സം​സ്ഥാ​ന​ത്തെ പ്ര​ധാ​ന പാ​ത​യോ​ര​ങ്ങ​ളി​ൽ ഇ​വ​യു​ടെ ക​ച്ച​വ​ടം പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്.​മാം​സളമാ​യ ചെ​റു​മ​ധു​ര​ത്തോ​ടു കൂ​ടി​യ​ രു​ചി​യാ​ണ് ഈ ​പ​ഴ​ത്തെ മ​ല​യാ​ളി​ക്കും പ്ര​യി​ങ്ക​ര​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

തു​ട​ക്ക​ത്തി​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന ഈ ​പ​ഴം ഇ​പ്പോ​ൾ ഇ​വി​ടെ​ത​ന്നെ വ്യാ​പ​ക​മാ​യി​ട്ടു​ണ്ട്.​​ കൈ​ത​ച്ച​ക്ക​യു​ടെ ഏ​ക​ദേ​ശ രൂ​പ​വും സ​മാ​ന​മാ​യ മു​ള്ളോ​ടു​കൂ​ടി​യ പു​റാ​വ​ര​ണ​വു​മാ​ണ് ഈ ​പ​ഴ​ത്തി​ന്‍റെ ആ​ക​ർ​ഷ​ണം.​

വെ​ള്ള, മ​ഞ്ഞ, ചു​വ​പ്പ് എ​ന്നീ നി​റ​ങ്ങ​ളി​ൽ ഇ​ത് ല​ഭ്യ​മാ​ണെങ്കി​ലും ന​മു​ക്ക് ഇ​വി​ടെ ചു​വ​പ്പ് നി​റ​മു​ള്ള പ​ഴ​മാ​ണ് സു​ല​ഭ​മാ​യി ല​ഭി​ക്കു​ന്ന​ത്.​ കി​ലോ​യ്ക്ക് 200 മു​ത​ൽ 250 രൂ​പാ വ​രെ​യാ​ണ് വി​ല.​കോ​വി​ഡ് കാ​ല​മാ​ണെ​ങ്കി​ലും ഈ ​പ​ഴ​ത്തി​ന് ന​ല്ല ഡി​മാ​ന്‍റു​ണ്ടെ​ന്ന് ക​ച്ച​വ​ട​ക്കാ​ർ പ​റ​യു​ന്നു.

Related posts

Leave a Comment