സർക്കാർ നിയന്ത്രണങ്ങൾ അനുസരിച്ച് ദൃശ്യം 2

മോ​ഹ​ൻ​ലാ​ലി​ന്‍റെ ബ്ലോ​ക്ക്ബ​സ്റ്റ​ർ ചി​ത്ര​മാ​യ ദൃ​ശ്യം മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ത്രി​ല്ല​റു​ക​ളി​ലൊ​ന്നാ​ണ്. ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​നു മി​ക​ച്ച പ്രേ​ക്ഷ​ക സ്വീ​കാ​ര്യ​ത​യാ​ണു തി​യ​റ്റ​റു​ക​ളി​ൽ ല​ഭി​ച്ച​ത്.

കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ക്കി​യ സി​നി​മ കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​ർ ഒ​ന്ന​ട​ങ്കം ഏ​റ്റെ​ടു​ത്തി​രു​ന്നു. ദൃ​ശ്യ​ത്തി​നു ര​ണ്ടാം ഭാ​ഗം വ​രു​ന്നു​വെ​ന്ന വാ​ർ​ത്ത അ​ധി​കം ​പേ​രി​ലും സ​ന്തോ​ഷ​മു​ണ്ടാ​ക്കി​യി​രു​ന്നു.

2013-ൽ ​റി​ലീ​സ് ചെ​യ്ത ദൃ​ശ്യ​ത്തി​ന് ഏ​ഴു വ​ർ​ഷ​ത്തി​ന് ശേ​ഷ​മാ​ണ് ര​ണ്ടാം ഭാ​ഗം വ​രു​ന്ന​ത്. അ​തേ​സ​മ​യം സി​നി​മ​യു​ടെ ഷൂ​ട്ടിം​ഗ് ഓഗ​സ്റ്റി​ൽ ആ​രം​ഭി​ക്കു​മെ​ന്നു പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

പു​തി​യ സി​നി​മ​ക​ളു​ടെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്ക​രു​തെ​ന്ന നി​ർ​മ്മാ​താ​ക്ക​ളു​ടെ നി​ല​പാ​ട് അ​വ​ഗ​ണി​ച്ചാ​ണ് ദൃ​ശ്യം 2വി​ന്‍റെ ഷൂ​ട്ടിം​ഗ് ഓ​ഗ​സ്റ്റ് 17നു ​തു​ട​ങ്ങു​ന്ന​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

കോ​വി​ഡ് സ​മ​യ​ത്ത് സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ച നി​യ​ന്ത്ര​ണ​ങ്ങ​ളെ​ല്ലാം അ​നു​സ​രി​ച്ചാ​കും ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​ക. ആ​ശീ​ർ​വാ​ദ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​ർ ത​ന്നെ​യാ​ണ് ഈ ചി​ത്രവും നി​ർ​മ്മി​ക്കു​ന്ന​ത്.

നി​യ​ന്ത്രി​ത സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്രീ​ക​രി​ച്ചു പൂ​ർ​ത്തി​യാ​ക്കു​ന്നൊ​രു ക്രൈം ​ത്രി​ല്ല​ർ ആ​ണ് ദൃ​ശ്യം 2വെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ പ​റ​യു​ന്ന​ത്. ലോ​ക്ഡൗ​ണി​ന് ശേ​ഷം തു​ട​ർ​ച്ച​യാ​യി 60 ദി​വ​സം​കൊ​ണ്ട് കേ​ര​ള​ത്തി​ൽ ചി​ത്രീ​ക​രി​ച്ചു പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് സി​നി​മ​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

Related posts

Leave a Comment