ദൃശ്യം 3 ! ടീസർ റിലീസ് ഇന്ന് വൈകുന്നേരം അഞ്ചിന്

മോ​ഹ​ന്‍​ലാ​ലി​നെ നാ​യ​ക​നാ​ക്കി ജീ​ത്തു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്ത ദൃ​ശ്യം തി​യേ​റ്റ​റു​ക​ളി​ല്‍ വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യ​പ്പോ​ള്‍ കോ​വി​ഡ് കാ​ല​ത്ത് ഒ​ടി​ടി റി​ലീ​സാ​യി എ​ത്തി​യ ദൃ​ശ്യം 2 മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ദൃ​ശ്യം മൂ​ന്നാം ഭാ​ഗ​ത്തി​ന്‍റെ റി​ലീ​സി​നാ​യു​ള്ള കാ​ത്തി​രി​പ്പി​ലാ​ണ് ആ​രാ​ധ​ക​ർ. മെ​യ് 21ന് ​ചി​ത്രം തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും.

റി​ലീ​സി​ന് ആ​ഴ്ച​ക​ൾ മ​ത്രം ബാ​ക്കി നി​ൽ​ക്കെ ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​ക്കാ​ർ. ഇന്ന് വൈ​കീ​ട്ട് 5 മ​ണി​ക്കാ​ണ് ദൃ​ശ്യം 3 ന്‍റെ ടീ​സ​ർ റി​ലീ​സു ചെ​യ്യു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി മോ​ഹ​ൻ​ലാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളി​ലെ​ല്ലാം ടീ​സ​ർ, ട്രെ​യി​ല​ർ റി​ലീ​സു​ക​ളെ പ​റ്റി​യു​ള്ള ച​ർ​ച്ച​ക​ളാ​യി​രു​ന്നു നി​റ​ഞ്ഞു നി​ന്നി​രു​ന്ന​ത്.

മോ​ഹ​ൻ​ലാ​ൽ ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഇ​ക്കാ​ര്യം ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്. മോ​ഹ​ൻ​ലാ​ലി​നൊ​പ്പം മീ​ന, എ​സ്ത​ർ അ​നി​ൽ, അ​ൻ​സി​ബ, സി​ദ്ദി​ഖ്, ആ​ശ ശ​ര​ത് എ​ന്നി​വ​ർ ദൃ​ശ്യം 3 ലും ​പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ജ​ന്‍​മ​ദി​ന​ത്തി​ലാ​ണ് ചി​ത്രം വേ​ൾ​ഡ് വൈ​ഡ് റി​ലീ​സാ​യി തി​യേ​റ്റ​റു​ക​ളി​ലെ​ത്തു​ക​യെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്.

Related posts

Leave a Comment