മ​രു​ഭൂ​മി​യി​ലെ കാ​റോ​ട്ട​ത്തി​നി​ടെ അ​പ​ക​ടം; ഒ​രാ​ള്‍ മ​രി​ച്ചു; പരിചിതരായ ഡ്രൈവർമാരെ കൂടെക്കൂട്ടണമെന്ന് പോലീസ്


ഷാ​ര്‍​ജ: മ​രു​ഭൂ​മി​യി​ലെ കാ​റോ​ട്ട​ത്തി​നി​ടെ (ഡൂ​ണ്‍ ബാ​ഷിം​ഗ്) ഒ​രാ​ള്‍ മ​രി​ച്ചു. ഏ​ഷ്യ​ക്കാ​ര​നാ​യ യു​വാ​വാ​ണ് അ​ല്‍ ഫ​യാ മ​രു​ഭൂ​മി​യി​ല്‍ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. മ​റ്റൊ​രു ഏ​ഷ്യ​ക്കാ​ര​ന് പ​രി​ക്കേ​റ്റു.

ഇ​തെത്തു​ട​ര്‍​ന്ന് അ​ല്‍ ഫ​യ ഡൂ​ണ്‍​സ് ഏ​രി​യ അ​ട​ച്ചി​ടാ​ന്‍ ഷാ​ര്‍​ജ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​വ​ധി ദി​വ​സ​ങ്ങ​ള്‍ ആ​ഘോ​ഷി​ക്കാ​ന്‍ മ​രു​ഭൂ​മി​യി​ല്‍ വാ​ഹ​ന​വു​മാ​യി പോ​കു​ന്ന​വ​ര്‍ പ​രി​ചി​ത​രാ​യ ഡ്രൈ​വ​ര്‍​മാ​രു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കു​ടും​ബാം​ഗ​ങ്ങ​ളെ​യും കൂ​ട്ടി അ​ന​ധി​കൃ​ത ഓ​ഫ് റോ​ഡിം​ഗ് ന​ട​ത്തു​ന്ന​ത് വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ​യും അ​വ​ര്‍​ക്കൊ​പ്പ​മു​ള്ള കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും ജീ​വ​ന് അ​പ​ക​ട​ക​ര​മാ​ണെ​ന്നും പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

Related posts

Leave a Comment