സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്‌​കേ​സി​ലാ​ക്കി റോ​ഡി​ൽ ത​ള്ളി; കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക്ക് 25നും 35​നും ഇ​ട​യി​ൽ പ്രാ​യം ഉ​ണ്ടാ​കു​മെ​ന്ന് പോ​ലീ​സ്

മും​ബൈ: സ്ത്രീ​യെ കൊ​ല​പ്പെ​ടു​ത്തി മൃ​ത​ദേ​ഹം സ്യൂ​ട്ട്‌​കേ​സി​ലാ​ക്കി റോ​ഡ​രി​കി​ൽ ത​ള്ളി​യ​നി​ല​യി​ൽ ക​ണ്ടെ​ത്തി. സെ​ൻ​ട്ര​ൽ മും​ബൈ​യി​ലെ കു​ർ​ള​യി​ലാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വ​മു​ണ്ടാ​യ​ത്.

ശാ​ന്തി ന​ഗ​റി​ലെ സി​എ​സ്‌​ടി റോ​ഡി​ൽ ഇ​ന്ന​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മെ​ട്രോ പ​ദ്ധ​തി​യു​ടെ ജോ​ലി​ക​ൾ ന​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണി​ത്.

സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ സ്യൂ​ട്ട്കേ​സ് ക​ണ്ട​തി​നെ​ത്തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ആ​യി​രി​ക്കു​മെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യി​രു​ന്ന​ത്.

പോ​ലീ​സ് എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് സ്യൂ​ട്ട്‌​കേ​സി​നു​ള്ളി​ൽ മൃ​ത​ദേ​ഹ​മാ​ണെ​ന്നു ക​ണ്ടെ​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട സ്ത്രീ​ക്ക് 25നും 35​നും ഇ​ട​യി​ൽ പ്രാ​യ​മു​ണ്ടെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. ടി ​ഷ​ർ​ട്ടും ട്രാ​ക്ക് പാ​ന്‍റു​മാ​ണ് ധ​രി​ച്ചി​രു​ന്ന​ത്.

കൊ​ല്ല​പ്പെ​ട്ട​ത് ആ​രാ​ണെ​ന്നോ, എ​വി​ടെ​യാ​ണ് താ​മ​സ​മെ​ന്നോ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment