കൊച്ചി: കൊച്ചിയില്‍ നിരോധിത മേഖലയില്‍ ഡ്രോണ്‍ ചിത്രീകരണം നടത്തിയ സംഭവത്തില്‍ രണ്ട് അമേരിക്കന്‍ സ്വദേശികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാനായി ഫോര്‍ട്ട്കൊച്ചി പോലീസ് നോട്ടീസ് നല്കി.
ഇവര്‍ ഇന്ന് സ്റ്റേഷനില്‍ ഹാജരാകും, ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ്നാവിക സേനയുടെ പരിശീലന കേന്ദ്രമായ ദ്രോണാചാര്യ, നാവിക ക്വാര്‍ട്ടേഴ്സ് എന്നിവയടങ്ങുന്ന മേഖലയില്‍ വിദേശികള്‍ ഡ്രോണ്‍ ചിത്രീകരണം നടത്തിയത്. പിടികൂടിയവര്‍ യുട്യൂബേഴ്സ് ആണെന്ന് സംശയിക്കുന്നു.
നാവിക താവളം, തുറമുഖ നഗരം, തുടങ്ങി രാജ്യസുരക്ഷാ പ്രധാന്യമര്‍ഹിക്കുന്ന മേഖലയാണിത്. മേഖലയില്‍ ഡ്രോണ്‍ ചിത്രീകരണം പാടില്ലെന്ന സൂചന ബോര്‍ഡുകളുമുണ്ട്. നാട്ടുകാര്‍ നല്കിയ വിവരത്തെ തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്.
ഉപകരണങ്ങള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡ്രോണ്‍ ചിത്രീകരണ ലക്ഷ്യം ചോദ്യം ചെയ്യലിലൂടെ വ്യക്തമാകുമെന്ന് ഇന്‍സ്പെക്ടര്‍ രതീഷ് പറഞ്ഞു.
