ഒ​ഴു​കി​യെ​ത്തി​യ​ത് ല​ക്ഷ​ങ്ങ​ൾ: ഡ്രോ​ൺ ഷോ ​ദാ വ​ന്നു, ദേ ​പോ​യി..!

ക​ണ്ണൂ​ർ: ക​ണ്ണൂ​രി​ൽ ആ​ദ്യ​മാ​യി അ​ര​ങ്ങേ​റി​യ ഡ്രോ​ൺ മെ​ഗാ ഷോ ​കാ​ണാ​ൻ ഒ​ഴു​കി​യെ​ത്തി​യ​ത് ല​ക്ഷ​ങ്ങ​ൾ. ക​ണ്ണ​ട​ച്ച് തു​റ​ക്കും​പോ​ലെ ആ​കാ​ശ ദൃ​ശ്യ​വി​സ്മ​യം തീ​ർ​ന്നു​പോ​യ നി​രാ​ശ​യി​ലാ​ണ് അ​വ​രെ​ല്ലാം മ​ട​ങ്ങി​യ​ത്. ചി​ല​ർ അ​പ്പോ​ൾ​ത​ന്നെ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രോ​ട് നി​രാ​ശ​യും ദേ​ഷ്യ​വു​മെ​ല്ലാം കൊ​ട്ടി​തീ​ർ​ത്തു. ബാ​ക്കി​യു​ള്ള​വ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പൊ​ങ്കാ​ല​യി​ട്ട് സ​ങ്ക​ടം പെ​യ്ത് തീ​ർ​ക്കു​ക​യാ​ണ്.

10 നാ​ൾ നൃ​ത്ത​സം​ഗീ​ത വി​സ്മ​യ​ങ്ങ​ളും വൈ​ദ്യു​ത ദീ​പാ​ല​ങ്കാ​ര​ങ്ങ​ളും പ്ര​മു​ഖ​രു​ടെ സാ​ന്നി​ധ്യ​വു​മാ​യി നാ​ടി​ന്‍റെ ഹൃ​ദ​യം കീ​ഴ​ട​ക്കി​യ ക​ണ്ണൂ​ർ ദ​സ​റ​യ്ക്ക് സ​മാ​പ​നം കു​റി​ച്ചാ​ണ് മെ​ഗാ ഡ്രോ​ൺ ഷോ ​അ​ര​ങ്ങേ​റി​യ​ത്. ഇ​പ്രാ​വ​ശ്യ​ത്തെ ക​ണ്ണൂ​ർ ദ​സ​റ​യ്ക്ക് ഒ​രു സ​സ്പെ​ൻ​സു​ണ്ടാ​കു​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞു​വ​ച്ചി​രു​ന്നു. പ്രോ​ഗ്രാം റി​ലീ​സിം​ഗി​നാ​ണ് അ​ത് മെ​ഗാ ഡ്രോ ​ഷോ ആ​ണെ​ന്ന് വെ​ളി​പ്പെ​ട്ട​ത്.

അ​പ്പോ​ൾ മു​ത​ൽ ആ​ളു​ക​ൾ “സേ​വ് ദ ​ഡേ​റ്റു’​മാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ ജി​ല്ല​ക​ളി​ൽ നി​ന്ന് ഉ​ൾ​പ്പെ​ടെ ആ​ളു​ക​ൾ ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ക​ണ്ണൂ​ർ ജ​വ​ഹ​ർ സ്റ്റേ​ഡി​യ​ത്തി​ലേ​ക്ക് ഒ​ഴു​കാ​ൻ തു​ട​ങ്ങി. റോ​ഡു​ക​ളെ​ല്ലാം വാ​ഹ​ന​ങ്ങ​ൾ നി​റ​ഞ്ഞു. പ​ല​രും വാ​ഹ​ന​ങ്ങ​ൾ ഒ​തു​ക്കി കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ന്ന് സ്റ്റേ​ഡി​യ​ത്തി​ൽ എ​ത്തി.

രാ​ത്രി പ​തി​നൊ​ന്നേ കാ​ലോ​ടെ​യാ​ണ് മെ​ഗാ ഡ്രോ​ൺ ഷോ ​തു​ട​ങ്ങി​യ​ത്. “ന​മ​സ്കാ​രം ക​ണ്ണൂ​ർ’ എ​ന്ന് വാ​നി​ൽ തെ​ളി​ഞ്ഞു. തി​ങ്ങി​നി​റ​ഞ്ഞ ആ​ൾ​ക്കൂ​ട്ടം ആ​ർ​പ്പു​വി​ളി​ക​ളോ​ടെ വ​ര​വേ​റ്റു. പി​ന്നെ​യെ​ല്ലാം വ​ള​രെ പെ​ട്ടെ​ന്നാ​യി​രു​ന്നു. ആ​ന​ക​ൾ, ക​ണ്ണൂ​ർ കോ​ട്ട, തെ​യ്യം….​താ​ങ്ക്‌​യു…​ശൂ..!!!

പ​ത്തു മി​നു​ട്ടി​നു​വേ​ണ്ടി 10 മ​ണി​ക്കൂ​ർ റോ​ഡു​ക​ൾ ബ്ലോ​ക്കാ​ക്കി​യെ​ന്ന് ഒ​രു ട്രോ​ളി​ന് കാ​ള​പെ​റ്റെ​ന്ന് കേ​ട്ട​പ്പോ​ഴെ ക‍​യ​റെ​ടു​ത്തെ​ന്ന നി​രാ​ശ​യാ​ണ് മ​റ്റൊ​രാ​ളു​ടെ മ​റു​പ​ടി. പി​ന്നെ​യു​ള്ള​തി​ലേ​റെ​യും എ​ഴു​താ​നും പ​റ​യാ​നും കൊ​ള്ളാ​ത്ത ട്രോ​ളു​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞാ​ൽ മ​തി​യ​ല്ലോ! ഏ​താ​യാ​ലും ഇ​തു​പോ​ലൊ​രു ഗ​തി​കേ​ട് കോ​ർ​പ​റേ​ഷ​ൻ സാ​ര​ഥി​ക​ൾ ഒ​ട്ടും നി​ന​ച്ചി​ല്ലാ​ത്രെ. പൊ​ങ്കാ​ല നി​റ​ഞ്ഞ് ഫേ​സ്ബു​ക്കും ഇ​ൻ​സ്റ്റ​യൊ​ന്നും തു​റ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. വെ​ളു​ക്കാ​ൻ തേ​ച്ച​ത് പാ​ണ്ടാ​യോ ആ​വോ…!

Related posts

Leave a Comment