കു​ടും​ബ​ങ്ങ​ളെ​യും വി​വാ​ഹ​ബ​ന്ധ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്ക​ണമെന്ന് ലെ​യോ മാ​ര്‍​പാ​പ്പ, സ​മു​ദാ​യ​വ​ള​ർ​ച്ച​യു​ടെ ആ​ഗോ​ള ചാ​ല​ക​ശ​ക്തിയാണ് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സെന്ന് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ

വ​ത്തി​ക്കാ​ന്‍ സി​റ്റി: സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യ കു​ടും​ബ​ങ്ങ​ളെ​യും പ​വി​ത്ര​മാ​യ വി​വാ​ഹ​ബ​ന്ധ​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് മു​മ്പെ​ന്ന​ത്തേ​ക്കാ​ളും അ​ടി​യ​ന്ത​ര​മാ​യ അ​നി​വാ​ര്യ​ത​യാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന് ലെ​യോ പ​തി​നാ​ലാ​മ​ന്‍ മാ​ര്‍​പാ​പ്പ. ശ്വാ​സ​കോ​ശ ശ​സ്ത്ര​ക്രി​യ​യ്ക്കു​ശേ​ഷം ആ​ശു​പ​ത്രി വി​ട്ട മാ​ര്‍​പാ​പ്പ, ഇ​ന്ന​ലെ സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍ ന​ട​ന്ന ആ​ദ്യ പൊ​തു കൂ​ടി​ക്കാ​ഴ്ച​യി​ല്‍ തീ​ര്‍​ഥാ​ട​ക​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യാ​യി​രു​ന്നു.

കു​ടും​ബം ആ​ഴ​മേ​റി​യ മാ​ന​വി​ക​ത​യു​ടെ വി​ദ്യാ​ല​യ​വും സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​ത്ത​റ​യു​മാ​ണ്. അ​തി​നാ​ല്‍ വി​വാ​ഹ​ത്തി​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും ക്ഷേ​മ​ത്തി​നാ​യി കാ​ര്യ​ക്ഷ​മ​മാ​യി പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ രാ​ഷ്‌​ട്രീ​യ-​സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്വ​മു​ള്ള​വ​ര്‍ ത​ങ്ങ​ളു​ടെ ക​ട​മ നി​റ​വേ​റ്റ​ണ​മെ​ന്ന് മാ​ര്‍​പാ​പ്പ ആ​ഹ്വാ​നം ചെ​യ്തു.

വി​വാ​ഹം എ​ന്ന​ത് വെ​റു​മൊ​രു നി​യ​മ​പ​ര​മാ​യ ക​രാ​ര്‍ മാ​ത്ര​മ​ല്ല, ദ​മ്പ​തി​ക​ള്‍ പ​ര​സ്പ​രം സ്വ​യം ന​ല്‍​കു​ക​യും സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ജീ​വി​ത​ത്തി​ന്‍റെ​യും സ്‌​നേ​ഹ​ത്തി​ന്‍റെ​യും ആ​ഴ​മേ​റി​യ പ​ങ്കാ​ളി​ത്ത​മാ​ണ്. ഈ​ശോ​മി​ശി​ഹാ സ​ഭ​യെ സ്‌​നേ​ഹി​ച്ച​തു​പോ​ലെ പ​ര​സ്പ​രം സ്‌​നേ​ഹി​ക്കാ​ന്‍ ഭാ​ര്യാ​ഭ​ര്‍​ത്താ​ക്ക​ന്മാ​ര്‍ വി​ളി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.

ദാ​മ്പ​ത്യ​സ്‌​നേ​ഹം കേ​വ​ലം ശാ​രീ​രി​ക ആ​ക​ര്‍​ഷ​ണ​ത്തി​ല്‍ മാ​ത്രം ഒ​തു​ങ്ങു​ന്ന​ത​ല്ല; മ​റി​ച്ച്, തു​ല്യ അ​ന്ത​സു​ള്ള പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും ഹൃ​ദ​യ​വി​കാ​ര​ങ്ങ​ളെ ഉ​ണ​ര്‍​ത്തു​ന്ന​തും ആ​ര്‍​ദ്ര​ത​യി​ലൂ​ടെ​യും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തി​ലൂ​ടെ​യും പ്ര​ക​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​തു​മാ​യ സ​മ്പൂ​ര്‍​ണ സ്‌​നേ​ഹ​മാ​ണ​ത്.

വി​വാ​ഹ​ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ദാ​നം മ​ക്ക​ളാ​ണ്. ജീ​വ​ന്‍ പ​ക​ര്‍​ന്നു​ന​ല്‍​കു​ന്ന​തി​ലൂ​ടെ​യും മ​ക്ക​ളെ വ​ള​ര്‍​ത്തു​ന്ന​തി​ലൂ​ടെ​യും ദ​മ്പ​തി​ക​ള്‍ സ്ര​ഷ്ടാ​വാ​യ ദൈ​വ​ത്തി​ന്‍റെ സ്‌​നേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​രും വ്യാ​ഖ്യാ​താ​ക്ക​ളു​മാ​യി മാ​റു​ന്നു. സു​വി​ശേ​ഷ​ത്തി​ന്‍റെ വെ​ളി​ച്ച​ത്തി​ല്‍ സ​ഭ വ്യാ​ഖ്യാ​നി​ക്കു​ന്ന ദൈ​വി​ക​നി​യ​മ​ത്തി​ന് അ​നു​സൃ​ത​മാ​യ മ​നഃ​സാ​ക്ഷി​യോ​ടെ വേ​ണം മാ​താ​പി​താ​ക്ക​ള്‍ ത​ങ്ങ​ളു​ടെ​യും മ​ക്ക​ളു​ടെ​യും ന​ന്മ​യെ​ക്കു​റി​ച്ച് തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ന്‍- മാ​ര്‍​പാ​പ്പ വ്യ​ക്ത​മാ​ക്കി. മ​നു​ഷ്യ​ജീ​വ​ന്‍റെ പ​വി​ത്ര​ത ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച മാ​ര്‍​പാ​പ്പ, ഭ്രൂ​ണ​ഹ​ത്യ​യെ​യും ശി​ശു​ഹ​ത്യ​യെ​യും ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. ഗ​ര്‍​ഭ​ധാ​ര​ണ നി​മി​ഷം മു​ത​ല്‍ ജീ​വ​ന്‍ അ​ങ്ങേ​യ​റ്റം ശ്ര​ദ്ധ​യോ​ടെ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് ഓ​ര്‍​മി​പ്പി​ച്ച അ​ദ്ദേ​ഹം, ലോ​ക​മെ​മ്പാ​ടു​മു​ള്ള കു​ടും​ബ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ന​സ്ര​ത്തി​ലെ തി​രു​ക്കു​ടും​ബ​ത്തോ​ട് പ്രാ​ര്‍​ഥി​ച്ചു​കൊ​ണ്ടാ​ണ് ത​ന്‍റെ സ​ന്ദേ​ശം അ​വ​സാ​നി​പ്പി​ച്ച​ത്.

ക​ന​ത്ത മ​ഴ​യെ​പ്പോ​ലും അ​വ​ഗ​ണി​ച്ച്, സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ച​ത്വ​ര​ത്തി​ല്‍ ത​ടി​ച്ചു​കൂ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളെ​യും ക​ര്‍​ദി​നാ​ള്‍​മാ​രെ​യും ബി​ഷ​പ്പു​മാ​രെ​യും പോ​പ്പ് മൊ​ബീ​ലി​ല്‍ സ​ഞ്ച​രി​ച്ചാ​ണ് മാ​ര്‍​പാ​പ്പ അ​ഭി​വാ​ദ്യം ചെ​യ്ത​ത്. നീ​ണ്ട ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണു വി​ശ്വാ​സി​ക​ള്‍ അ​ദ്ദേ​ഹ​ത്തെ വ​ര​വേ​റ്റ​ത്. ക​ഴി​ഞ്ഞ 13ന് ​റോ​മി​ലെ ജെ​മെ​ല്ലി ആ​ശു​പ​ത്രി​യി​ല്‍, ശ്വാ​സ​കോ​ശ​ത്തി​ലെ മു​ഴ നീ​ക്കം​ചെ​യ്യാ​നു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ അ​ദ്ദേ​ഹം അ​ഞ്ചു ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്കു​ശേ​ഷം 17നാ​ണ് ആ​ശു​പ​ത്രി വി​ട്ട​ത്.

ത​ന്‍റെ രോ​ഗ​മു​ക്തി​ക്കാ​യി പ്രാ​ര്‍​ഥി​ച്ച ഏ​വ​ര്‍​ക്കും ന​ന്ദി പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മാ​ര്‍​പാ​പ്പ പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. “നി​ങ്ങ​ളു​ടെ പ്രാ​ര്‍​ഥ​ന​ക​ളു​ടെ പി​ന്തു​ണ​യ്ക്കു ന​ന്ദി. ദൈ​വ​ത്തി​ന്‍റെ ഉ​ദാ​ര​ത​യ്ക്കു ന​ന്ദി പ​റ​യു​ന്നു. ദൈ​വ​ത്തി​ന്‍റെ ന​ന്മ​യി​ലും ക​രു​ണ​യി​ലു​മു​ള്ള ന​മ്മു​ടെ വി​ശ്വാ​സം ന​മു​ക്കു പു​തു​ക്കാം,’’ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റോ​മി​ൽ ആ​വേ​ശ​മാ​യി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മീ​റ്റ്

വ​ത്തി​ക്കാ​ൻ സി​റ്റി: സ​മു​ദാ​യ​വ​ള​ർ​ച്ച​യു​ടെ ആ​ഗോ​ള ചാ​ല​ക​ശ​ക്തി ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സാ​ണെ​ന്ന് സീ​റോ​മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ. ലോ​കം മു​ഴു​വ​നു​മു​ള്ള സീ​റോ​മ​ല​ബാ​ർ സ​ഭ​യു​ടെ മ​ക്ക​ളെ ഒ​ന്നി​പ്പി​ച്ച് ഒ​രു ജ​ന​ത​യാ​ക്കി മാ​റ്റാ​നും ആ​ധു​നി​ക കാ​ല​ത്ത് സ​ഭ​യും സ​മു​ദാ​യ​വും അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​കു​ന്ന സ​ങ്കീ​ർ​ണ സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ വി​ശ്വാ​സാ​ധി​ഷ്ഠി​ത നേ​തൃ​ത്വം ന​ൽ​കാ​നും ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന് ഉ​ത്ത​ര​വാ​ദി​ത്വ​മു​ണ്ടെ​ന്നും ആ​ർ​ച്ച്ബി​ഷ​പ് പ​റ​ഞ്ഞു. റോ​മി​ൽ ന​ട​ക്കു​ന്ന ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ മീ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ബി​ഷ​പ് ല​ഗേ​റ്റ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. തൃ​ശൂ​ർ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ലോ​കം മു​ഴു​വ​ൻ സ​മു​ദാ​യ​ത്തെ കോ​ർ​ത്തി​ണ​ക്കു​ന്ന ശ​ക്തി​യാ​ണെ​ന്നും അ​തി​നാ​യി സം​ഘ​ട​ന ന​ൽ​കു​ന്ന സേ​വ​നം അ​വ​സ്മ​ര​ണീ​യ​മാ​ണെ​ന്നും മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത് പ​റ​ഞ്ഞു. ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച്ബി​ഷ​പ് മാ​ർ തോ​മ​സ് ത​റ​യി​ൽ പ്ര​സം​ഗി​ച്ചു. വ​രും കാ​ല​ഘ​ട്ട​ത്തി​ൽ സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കേ​ണ്ട​ത് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സാ​ണെ​ന്നും സ​ഭ​യു​ടെ സ​മൂ​ഹി​ക- രാ​ഷ്‌​ട്രീ​യ-​സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഘ​ട​ന നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും പു​തി​യ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലേ​ക്ക് ക​ട​ന്നു​വ​ര​ണ​മെ​ന്നും മാ​ർ തോ​മ​സ് ത​റ​യി​ൽ പ​റ​ഞ്ഞു.

മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ, മാ​ർ പോ​ളി ക​ണ്ണൂ​ക്കാ​ട​ൻ, മാ​ർ ജോ​സ് ക​ല്ലു​വേ​ലി​ൽ, മാ​ർ ടോ​ണി നീ​ല​ങ്കാ​വി​ൽ, മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ്, ചീ​ഫ് വി​പ്പ് അ​പു ജോ​ൺ ജോ​സ​ഫ്, ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​ജോ​സു​കു​ട്ടി ജെ. ​ഒ​ഴു​ക​യി​ൽ, റോം ​മു​നി​സി​പ്പ​ൽ കൗ​ൺ​സി​ൽ മെ​മ്പ​ർ തെ​രേ​സ പൂ​ത്തൂ​ർ, മാ​ത്ത​ർ എ​ക്ലേ​സി​യേ പൊ​ന്തി​ഫി​ക്ക​ൽ കോ​ള​ജ് ഡീ​ൻ ഫാ. ​പി​യ​റി സാ​ൽ​ബ​ർ​ട്ട്, രാ​ഷ്‌​ട‌്ര​ദീ​പി​ക ലി​മി​റ്റ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​ഫ്രാ​ൻ​സി​സ് ക്ലീ​റ്റ​സ്, അ​ഡ്വ. ബി​ജു പ​റ​യ​ന്നി​ലം, ഷെ​വ. ഡേ​വി​സ് എ​ട​ക്ക​ള​ത്തൂ​ർ, ബെ​ന്നി ആ​ന്‍റ​ണി, ഡോ. ​ട്രീ​സാ ലി​സ് സെ​ബാ​സ്റ്റ‍്യ​ൻ, ബെ​ന്നി മാ​ത്യു പു​ളി​ക്കേ​ക്ക​ര എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു വ​ന്ന​വ​ർ അ​ത​തു രാ​ജ്യ​ത്തി​ന്‍റെ പ​താ​ക​ക​ൾ സ​മ്മേ​ള​ന വേ​ദി​യി​ൽ എ​ത്തി​ച്ച​തോ​ടെ​യാ​ണ് സ​മ്മേ​ള​ന​ത്തി​നു തു​ട​ക്കം കു​റി​ച്ച​ത്. സ​മ്മേ​ള​ന​ന​ഗ​രി​യി​ൽ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് കൊ​ച്ചു​പ​റ​മ്പി​ൽ പ​താ​ക ഉ​യ​ർ​ത്തി. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നാ​യി 200 പ്ര​തി​നി​ധി​ക​ളാ​ണ് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ മൂ​ന്നാ​മ​ത് ആ​ഗോ​ള സം​ഗ​മ​ത്തി​നാ​ണ് റോം ​വേ​ദി​യാ​കു​ന്ന​ത്. ഭാ​ര​വാ​ഹി​ക​ളാ​യ ചാ​ൾ​സ് ആ​ലു​ക്ക, ജോ​സ​ഫ് മാ​ത്യു, വ​ർ​ഗീ​സ് ത​മ്പി, ജോ​ളി ജോ​സ​ഫ്, ജോ​ർ​ജ് വി. ​ജോ​ർ​ജ്, ജോ​മേ​ഷ് കൈ​ത​വ​ന, ദീ​പി​ക ചീ​ഫ് എ​ഡി​റ്റ​ർ ഫാ. ​ഡോ. ജോ​ർ​ജ് കു​ടി​ലി​ൽ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് കൂ​വ​ക്കാ​ട് ഇ​ന്ന് സ​മ്മേ​ള​ന​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

Related posts

Leave a Comment