വയറിനുള്ളില്‍ ഒളിപ്പിച്ച് കൊക്കെയ്ന്‍ കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍, കൊക്കെയ്ന്‍ വയറ്റിലെത്തിച്ചത് കാപ്‌സ്യൂള്‍ രൂപത്തിലാക്കി

drugഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച യുവതിയെ നാര്‍കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെ ഡല്‍ഹി സോണല്‍ വിഭാഗം അറസ്റ്റ് ചെയ്തു. ഒരു ബ്രസീലിയന്‍ വനിതയായായ ജോസിന്‍ ഡാ സില്‍വ ആന്‍ട്യൂണ്‍സ് (38) ആണ് അറസ്റ്റിലായത്.സാവോ പോളോയില്‍ നിന്ന് അബുദബി വഴി ഡല്‍ഹിയിലേക്ക് കടക്കുകയായിരുന്നു യുവതി. എതിഹാദ് എയര്‍ലൈന്‍സിലായിരുന്നു യാത്ര ചെയ്തിരുന്നത്.

ഒരു കിലോ കൊക്കെയ്ന്‍ കാപ്‌സ്യൂള്‍ രൂപത്തിലാക്കി വിഴുങ്ങിയാണ് യുവതി കടത്താന്‍ ശ്രമിച്ചത്. 360 ഗ്രാം തൂക്കമുള്ള ഒരു വലിയ ക്യാപ്‌സൂളും, 11 ഗ്രാം തൂക്കമുള്ള 67 ചെറിയ ക്യാപ്‌സൂളുകകളുമാണ് യുവതി വയറ്റിനുള്ളില്‍ ഒളിപ്പിച്ചത്. 10 ദിവസത്തേക്ക് വേണ്ടി മധ്യഡല്‍ഹിയിലെ ഒരു ഹോട്ടല്‍ യുവതി ബുക്ക് ചെയ്തിരുന്നു. യുവതി ഇന്ത്യയിലേക്ക് ആദ്യമായാണ് വരുന്നത്. യുവതിക്ക് ഇംഗ്ലീഷ് അറിയില്ല. മൊബൈല്‍ ഫോണില്‍ പോര്‍ച്ചുഗീസ് ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നത്.

ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് രാത്രിയാണ് യുവതിയെ പിടികൂടിയത്. അവിടുന്ന് യുവതിയെ കൊക്കെയ്ന്‍ പുറത്തെടുക്കുന്നതിനായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എക്‌സറേയിലൂടെ നിരവധി ഗുളികകള്‍ യുവതിയുടെ വയറ്റിനുള്ളില്‍ കണ്ടെത്താന്‍ കഴിഞ്ഞും. നിരവധി വാഴപ്പഴവും ജ്യൂസ് കുടിപ്പിച്ചുമാണ് മയക്കുമരുന്ന് പുറത്തെടുത്തതെന്നും സിംഗ് അറിയിച്ചു. ഒരു ക്യാപ്‌സൂള്‍ ഇപ്പോഴും യുവതിയുടെ വയറ്റിനുള്ളില്‍ കിടപ്പുണ്ട്. ഡോക്ടര്‍മാര്‍ അത് പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. പുതുവര്‍ഷാഘോഷങ്ങളുടെ ഭാഗമായി ഡല്‍ഹിയില്‍ വിവിധയിടങ്ങളിലേക്ക് വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ് മയക്കുമരുന്ന്.ഒരു കിലോ മയക്കുമരുന്നിന് 1 മുതല്‍ 5 കോടി രൂപ വരെ ഗുണനിലവാരം അനുസരിച്ച് അന്താരാഷ്ട്ര വിപണിയില്‍ ലഭിക്കും.

Related posts