രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ​ൻ ല​ഹ​രി​മ​രു​ന്ന് വേ​ട്ട; ഒരു സ്ത്രീ​ ഉ​ള്‍​പ്പ​ടെ ഏഴു പേ​രെ പി​ടി​യിൽ;പി​ടി​കൂ​ടിയത് 48 കോ​ടിയുടെ ഹെ​റോ​യി​ൻ

 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വ​ന്‍ ല​ഹ​രി മ​രു​ന്ന് വേ​ട്ട. അ​ന്താ​രാ​ഷ്ട്ര​മാ​ര്‍​ക്ക​റ്റി​ല്‍ 48 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ഹെ​റോ​യി​ന്‍ നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി) ഞാ​യ​റാ​ഴ്ച പി​ടി​കൂ​ടി.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രു ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യെ​യും മ്യാ​ന്‍​മ​ര്‍ സ്വ​ദേ​ശി​യാ​യ സ്ത്രീ​യും ഉ​ള്‍​പ്പ​ടെ ഏഴു പേ​രെ പി​ടി​കൂ​ടി. കോ​വി​ഡി​നെ തു​ട​ര്‍​ന്ന് യാ​ത്ര വി​മാ​ന​സ​ര്‍​വീ​സു​ക​ള്‍ നി​യ​ന്ത്രി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ കൊ​റി​യ​ര്‍ സ​ര്‍​വീ​സി​ലൂ​ടെ​യാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് ന​ട​ത്തി വ​ന്നി​രു​ന്ന​തെ​ന്ന് ഡ്ര​ഗ്‌​സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ അ​റി​യി​ച്ചു.

ഈ ​മാ​സം ആ​ദ്യം 970 ഗ്രാം ​ഹെ​റോ​യി​ന്‍ അ​ട​ങ്ങി​യ പാ​ഴ്‌​സ​ല്‍ എ​ന്‍​സി​ബി പി​ടി​കൂ​ടി​യി​രു​ന്നു. ഇ​തെ തു​ട​ര്‍​ന്നാ​ണ് ക​ള്ള​ക്ക​ട​ത്തി​നെ കു​റി​ച്ചു​ള്ള സൂ​ച​ന ല​ഭി​ച്ച​ത്. തു​ട​ര്‍​ന്ന് മ​യ​ക്കു​മ​രു​ന്ന് അ​യ​ക്കു​ന്ന ക​ണ്ണി​ക​ളെ ക​ണ്ടെ​ത്താ​ന്‍ എ​ന്‍​സി​ബി ഡ​മ്മി പാ​ഴ്‌​സ​ല്‍ പ​ക​ര​മ​യ​ച്ചു.

ഈ ​അ​ന്വേ​ഷ​ണം മ​ഹി​പാ​ല്‍​പു​രി​ലെ ഹോ​ട്ട​ലി​ല്‍ താ​മ​സി​ച്ചി​രു​ന്ന വാ​ഹി​ദ്, മൊ​ഹ്‌​സി​ന്‍, ഷാ​ജ​ഹാ​ന്‍, ഹ​നീ​ഫ്, മു​ന്ന​സി​ര്‍ എ​ന്നി​വ​രി​ലേ​ക്ക് എ​ത്തി​ച്ചു. തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ 980 ഗ്രാം ​ഹെ​റോ​യി​ന്‍ കൂ​ടി ക​ണ്ടെ​ത്തി.

പാ​ഴ്‌​സ​ല്‍ കൈ​പ്പ​റ്റാ​നെ​ത്തി​യ മ്യാ​ന്‍​മ​ര്‍ സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യി​ലൂ​ടെ​യാ​ണ് സം​ഘ​ത്തി​ലെ ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യു​ടെ പ​ങ്ക് മ​ന​സി​ലാ​യ​ത്. മ്യാ​ന്‍​മ​ര്‍ യു​വ​തി ആ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​ക്കു​വേ​ണ്ടി വ്യാ​ജ ഇ​ന്ത്യ​ന്‍ തി​രി​ച്ച​റി​യ​ല്‍ രേ​ഖ​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും ഉ​പ​യോ​ഗി​ച്ചി​രു​ന്ന​താ​യി എ​ന്‍​സി​ബി ക​ണ്ടെ​ത്തി.

ലോ​ക്ക്ഡൗ​ണ്‍ കാ​ല​യ​ള​വി​ല്‍ ഒ​രു കി​ലോ​യോ​ളം തൂ​ക്ക​മു​ള്ള മ​യ​ക്കു​മ​രു​ന്ന് അ​ട​ങ്ങി​യ പ​ത്ത് പാ​ഴ്‌​സ​ലു​ക​ള്‍ ക​ട​ത്തി​യ​താ​യി ഡി​ജി​റ്റ​ല്‍ ഫോ​റ​ന്‍​സി​ക് അ​നാ​ലി​സി​സി​ലൂ​ടെ​യും ഫു​ട്പ്രി​ന്റിം​ഗി​ലൂ​ടെ​യും എ​ന്‍​സി​ബി ക​ണ്ടെ​ത്തി.

 

Related posts

Leave a Comment