ടൂറിസ്റ്റ് കേന്ദ്രത്തിൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​ക​ളുടെ​ മ​യ​ക്കു​മ​രു​ന്ന് ഉപയോഗം; വിദ്യാർഥികളെ കോളേജിൽ നിന്ന് പുറത്താക്കി, സദാചാര പോലീസിംഗിന് ഇരയായെന്ന് വിദ്യാർഥികൾ

കോ​ഴി​ക്കോ​ട്: വ​യ​നാ​ട്ടി​ൽ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് അ​വ​ധി​ദി​ന​ത്തി​ല്‍ ടൂ​റി​നി​റ​ങ്ങി​യ അ​ഞ്ച് വി​ദ്യാ​ര്‍​ഥി​നി​ക​ള്‍ സ​ദാ​ചാ​ര പോ​ലീ​സിം​ഗി​ന് ഇ​ര​യാ​യി.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പെ​ണ്‍​കു​ട്ടി​ക​ളു​ടെ വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ക്കു​ക​യും​ചെ​യ്തു. പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു നി​ര്‍​ബ​ന്ധി​ച്ച് മ​യ​ക്കു​മ​രു​ന്നു​ള്‍​പ്പെ​ടെ ന​ൽ​കു​ന്ന വീ​ഡി​യോ​ക​ളാ​ണ് പ്ര​ച​രി​ച്ച​ത്.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വ​യ​നാ​ട്ടി​ലെ ഒ​രു കോ​ള​ജി​ലെ അ​വ​സാ​ന​വ​ര്‍​ഷ ഡി​ഗ്രി വി​ദ്യാ​ര്‍​ഥി​നി​ക​ളാ​ണ് കോ​ള​ജി​ന് തൊ​ട്ട​ടു​ത്തു​ള്ള ടൂ​റി​സ്റ്റ് കേ​ന്ദ്ര​ത്തി​ലെ​ത്തി​യ​ത്. കു​റ​ച്ചു​പേ​ര്‍ പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ടു​ത്തു​കൂ​ടു​ക​യും ‘ക​മ്പ​നി’ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഇ​വ​ര്‍ നി​ര്‍​ബ​ന്ധി​ച്ച് ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്രെ. നി​ര്‍​ബ​ന്ധ​ത്തി​നു​വ​ഴ​ങ്ങി പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ചി​ല​ര്‍ ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ക​യും ചെ​യ്തു. പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ഒ​രാ​ള്‍ ഇ​തി​ന്‍റെ വീ​ഡി​യോ എ​ടു​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​ട്ടു.

വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ കോ​ള​ജ് അ​ധി​കൃ​ത​ർ അ​ഞ്ചു പെ​ണ്‍​കു​ട്ടി​ക​ളെ​യും കോ​ള​ജി​ല്‍​നി​ന്നു സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. പോ​ലീ​സി​ന് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ല​ഹ​രി​മാ​ഫി​യ​യ്ക്ക് സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും കോ​ള​ജ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

അ​തേ​സ​മ​യം, അ​വ​ധി ദി​ന​ത്തി​ലാ​ണ് ടൂ​ര്‍ പോ​യ​തെ​ന്നും സ​ദാ​ചാ​ര പോ​ലീ​സിം​ഗി​ന് ത​ങ്ങ​ൾ ഇ​ര​യാ​വു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പെ​ണ്‍​കു​ട്ടി​ക​ള്‍ പ​റ​യു​ന്ന​ത്.

Related posts

Leave a Comment