മദ്യപിച്ച് ലക്ക്കെട്ട് നടുറോഡിൽ അസഭ്യവർഷം തീർത്ത് യുവതി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഹരിയാനയിലെ ഹിസാറിൽ ആണ് സംഭവം. തിരക്കേറിയ റോഡിൽ വാഹനം നിർത്തിയിട്ട് അവർ നാട്ടുകാരെ ചീത്ത വിളിക്കുകയും തനിക്ക് ലഭിക്കുന്ന ശമ്പളത്തെ കുറിച്ച് വീമ്പിളക്കുകയും ചെയ്യുന്നതാണ് വീഡിയോ. റോഡിന് നടുക്ക് കാർ നിർത്തിയിട്ടത് നാട്ടുകാർ ചോദ്യം ചെയ്തതാണ് യുവതിയെ ചൊടിപ്പിച്ചത്. അതോടെ കാറിൽ നിന്നിറങ്ങി എല്ലാവരേയും ചീത്ത പറയുകയായിരുന്നു.
സംഭവം പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോൾ പോലീസ് തന്റെ കാർ പിടിച്ചെടുത്താൽ ഉടൻ തന്നെ താൻ മറ്റൊരു കാർ വാങ്ങുമെന്നു പറഞ്ഞ് നാട്ടുകാരെ പരിഹസിച്ചു. ഒടുവിൽ അതുവഴി വന്ന സ്ഥലം എസ്ഐയും വനിതാ കോൾസ്റ്റബിൾസും ചേർന്ന് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.
വീഡിയോ വൈറലായതോടെ നിരവധി ആളുകളാണ് കമന്റുമായി എത്തിയത്. മദ്യ പിച്ച് വാഹനമോടിക്കുന്നതിന് ഇവർക്കെതിരേ ശക്തമായ നടപടി എടുക്കണമെന്നാണ് പലരും പ്രതികരിച്ചത്. ഇവരുടെ ലൈസെൻസ് കട്ട് ചെയ്യണമെന്നും ആളുകൾ ആവശ്യപ്പെട്ടു.
