ദാഹംകൊണ്ടും ചൂട് കൊണ്ടും വലഞ്ഞ് ആളുകൾ… വേ​​ന​​ൽ​​ക്കാ​​ലം ക​​ടു​​ത്തു: ശീ​​ത​​ള പാ​​നീ​​യ വി​​പ​​ണി​​യി​​ൽ മ​​ത്സ​​രം മു​​റു​​കി

മും​ബൈ: വേ​ന​ൽ​ക്കാ​ലം ക​ടു​ത്ത​തോ​ടെ ശീ​ത​ള പാ​നീ​യ വി​പ​ണി​യി​ൽ മ​ത്സ​രം മു​റു​കി. ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​ക​ളു​ടെ ശീ​ത​ള​പാ​നീ​യ ബ്രാ​ൻ​ഡു​ക​ൾ​ക്കു വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി പു​തി​യ ബ്രാ​ൻ​ഡു​ക​ൾ ഇ​ന്ത്യ​ൻ വി​പ​ണി​യി​ൽ കൂ​ടു​ത​ൽ സ്വാ​ധീ​നം ഉ​റ​പ്പി​ക്കു​ന്ന​താ​ണ് മ​ത്സ​രം മു​റു​കാ​ൻ കാ​ര​ണം.

ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കാ​നാ​യി 10 രൂ​പ, 20 രൂ​പ നി​ര​ക്കി​ലു​ള്ള ചെ​റി​യ ബോ​ട്ടി​ലു​ക​ളാ​ണ് പു​തി​യ ക​ന്പ​നി​ക​ൾ പ്ര​ധാ​ന​മാ​യും പു​റ​ത്തി​റ​ക്കു​ന്ന​ത്. ഈ ​നീ​ക്ക​ത്തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന പു​തി​യ ക​ന്പ​നി​ക​ൾ വി​പ​ണി വി​ഹി​തം ഉ​യ​ർ​ത്തി​യ​താ​യി ക്രി​സി​ൽ റേ​റ്റിം​ഗ് റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കു​ന്നു.

2024 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ വെ​റും 2 ശ​ത​മാ​ന​മാ​യി​രു​ന്ന ഇ​ത്ത​രം പു​തി​യ ബ്രാ​ൻ​ഡു​ക​ളു​ടെ വി​പ​ണി​വി​ഹി​തം ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷം 6-7 ശ​ത​മാ​ന​മാ​യി വ​ർ​ധി​ച്ച​താ​യി വ്യ​ക്ത​മാ​ക്കു​ന്നു. മ​ത്സ​രം ക​ടു​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ക​ന്പ​നി​ക​ൾ ത​ങ്ങ​ളു​ടെ മാ​ർ​ക്ക​റ്റിം​ഗ്, വി​ത​ര​ണ ശൃം​ഖ​ല​ക​ൾ എ​ന്നി​വ ശ​ക്തി​പ്പെ​ടു​ത്താ​ൻ വ​ലി​യ തു​ക​യാ​ണ് ചെ​ല​വി​ടു​ന്ന​ത്.

ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ ഉ​ത്പാ​ദ​ന ശേ​ഷി 30-35 ശ​ത​മാ​നം വ​രെ ഇ​വ​ർ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ കൊ​ക്ക​ക്കോ​ള​യു​ടെ ലോ​ക​ത്തി​ലെ​ത​ന്നെ ഏ​റ്റ​വും വ​ലി​യ മൂ​ന്ന് വി​പ​ണി​ക​ളി​ലൊ​ന്നാ​യി ഇ​ന്ത്യ മാ​റു​മെ​ന്നാ​ണ് ക​ന്പ​നി​യു​ടെ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ മ​ർ​ഫി പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

ഇ​ന്ത്യ​യി​ൽ രു​ചി എ​ന്ന​ത് പ്രാ​ദേ​ശി​ക​വും സാം​സ്കാ​രി​ക​വു​മാ​യി വ​ള​രെ​യ​ധി​കം ബ​ന്ധ​പ്പെ​ട്ടു​കി​ട​ക്കു​ന്ന ഒ​ന്നാ​ണ്. ഒ​രു സം​സ്ഥാ​ന​ത്ത് വി​ജ​യി​ക്കു​ന്ന രു​ചി മ​റ്റൊ​രി​ട​ത്ത് വി​ജ​യി​ക്ക​ണ​മെ​ന്നി​ല്ല. ഒ​രു ത​ദ്ദേ​ശീ​യ ബ്രാ​ൻ​ഡ് എ​ന്ന നി​ല​യി​ൽ, ഇ​ത്ത​രം സൂ​ക്ഷ്മ​മാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​ന​സി​ലാ​ക്കാ​ൻ ഞ​ങ്ങ​ൾ​ക്ക് സാ​ധി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, പ​ല​പ്പോ​ഴും ബ​ഹു​രാ​ഷ്ട്ര ക​ന്പ​നി​ക​ൾ​ക്ക് വ​ലി​യ തോ​തി​ൽ ഇ​ത്ത​രം പ്രാ​ദേ​ശി​ക ത​നി​മ​ക​ൾ അ​നു​ക​രി​ക്കാ​ൻ പ്ര​യാ​സ​മാ​ണ്, ഫു​ഡ് ആ​ൻ​ഡ് ബി​വ​റേ​ജ​സ് നി​ർ​മാ​താ​ക്ക​ളാ​യ ടി​എ​ബി​പി​യു​ടെ സ്ഥാ​പ​ക​ൻ പ്ര​ഭു ഗാ​ന്ധി​കു​മാ​ർ പ​റ​ഞ്ഞു. കം​പ, ല​ഹോ​റി സീ​ര തു​ട​ങ്ങി​യ ത​ദ്ദേ​ശീ​യ ബ്രാ​ൻ​ഡു​ക​ൾ കൊ​ക്ക​ക്കോ​ള, പെ​പ്സി​കോ തു​ട​ങ്ങി​യ ആ​ഗോ​ള ക​ന്പ​നി​ക​ൾ​ക്കു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ കാ​ര​ണം അ​സം​സ്കൃ​ത എ​ണ്ണ​വി​ല വ​ർ​ധി​ച്ച​ത് പാ​ക്കേ​ജിം​ഗ് ചെ​ല​വ് കൂ​ട്ടാ​ൻ കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഇ​ത് ക​ന്പ​നി​ക​ളു​ടെ ലാ​ഭ​ക്ഷ​മ​ത​യി​ൽ 2.5 ശ​ത​മാ​നം വ​രെ ഇ​ടി​വു​ണ്ടാ​ക്കി​യേ​ക്കാം. എ​ന്നി​രു​ന്നാ​ലും, രാ​ജ്യ​വ്യാ​പ​ക​മാ​യി സാ​ന്നി​ധ്യ​മു​ള്ള ബോ​ട്ടി​ലി​ഗ് ക​ന്പ​നി​ക​ളെ ഇ​ത് കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ല.

രാ​ജ്യ​വ്യാ​പ​ക​മാ​യു​ള്ള വി​ത​ര​ണ ശൃം​ഖ​ല​യും വി​ല നി​ശ്ച​യി​ക്കാ​നു​ള്ള അ​വ​രു​ടെ സ്വാ​ധീ​ന​വും വ​ലി​യ തോ​തി​ലു​ള്ള ഉ​ത്പാ​ദ​നം വ​ഴി ചെ​ല​വ് കു​റ​യ്ക്കാ​നു​ള്ള ക​ഴി​വും ഇ​തി​നു കാ​ര​ണ​മാ​ണ്. ഈ ​സാ​ന്പ​ത്തി​ക വ​ർ​ഷം വ​രു​മാ​ന​ത്തി​ൽ 15 ശ​ത​മാ​നം വ​ള​ർ​ച്ച ഉ​ണ്ടാ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട് വി​ല​യി​രു​ത്തു​ന്നു. ആ​കെ വി​ൽ​പ​ന​യു​ടെ 40 ശ​ത​മാ​ന​വും വേ​ന​ൽ മാ​സ​ങ്ങ​ളി​ലാ​ണ് ന​ട​ക്കു​ന്ന​ത് എ​ന്ന​ത് ക​ന്പ​നി​ക​ൾ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്നു.

Related posts

Leave a Comment