ഒ​ളി​ച്ചി​രു​ന്നു എ​ല്ലാം ക​ണ്ട് പോ​ലീ​സ്; ഡ്രൈ​ഡേ ദി​വ​സം ബാ​റി​ൽ മ​ദ്യ​ക്ക​ച്ച​വ​ടം; മാ​നേ​ജ​ര​ട​ക്കം ര​ണ്ട് പേ​ർ പി​ടി​യി​ൽ


അ​മ്പ​ല​പ്പു​ഴ: ഡ്രൈ ​ഡേ ദി​വ​സം മ​ദ്യക്ക​ച്ച​വ​ടം ന​ട​ത്തി​യ ബാ​റി​ലെ ജീവനക്കാർ അ​റ​സ്റ്റി​ൽ. സ​ർ​ക്കാ​ർ ഡ്രൈ ​ഡേ ആ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഉ​ത്ത​ര​വി​ന് വി​രു​ദ്ധ​മാ​യി മ​ദ്യക്ക​ച്ച​വ​ടം ന​ട​ത്തി​യ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള ബാ​റി​ലെ മാ​നേ​ജ​ർ കോ​ട്ട​യം ജി​ല്ല​യി​ൽ വാ​ക​ത്താ​നം പു​തു​പ്പ​റ​മ്പി​ൽ മ​ധു​സൂ​ദ​ന​ൻ മ​ക​ൻ വി​നു (39), സെ​ക്യൂ​രി​റ്റി ക​രു​വാ​റ്റ പു​ത്ത​ൻ​പ​റ​മ്പി​ൽ ഗോ​വി​ന്ദ​ൻ മ​ക​ൻ ക​ണ്ണ​ൻ (50) എ​ന്നി​വ​രെയാണ് അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബാ​റി​ൽ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ വി​ല്പ​ന ന​ട​ക്കു​ന്നു എ​ന്ന് പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യവി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് മ​ഫ്തി​യി​ൽ ബാ​റി​ലെ​ത്തി ബാ​റും പ​രി​സ​ര​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​ൽ സെ​ക്യൂ​രി​റ്റി വ​ഴി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​ത് കാ​ണു​ക​യും സെ​ക്യൂ​രി​റ്റി​യെ​യും കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന മാ​നേ​ജ​രെ​യും അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

വി​ല്പ​ന ന​ട​ത്തിക്കൊണ്ടി​രു​ന്ന രണ്ടു കു​പ്പി മ​ദ്യ​വും വി​റ്റ് കി​ട്ടി​യ 5300 രൂ​പ​യും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. അ​മ്പ​ല​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐമാ​രാ​യ ഹ​രി​ദാ​സ്, ജ​യ​ച​ന്ദ്ര​ൻ, എ​എ​സ്ഐ പ്ര​ദീ​പ്, സിപിഒമാ​രാ​യ സി​ദ്ദീ​ഖ്, അ​നീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ലുണ്ടാ​യി​രു​ന്നത്.

 

Related posts

Leave a Comment