ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തിന്‍റെ പട്ടികയിൽ ഒന്നാമത് ഫി​ൻ​ലാ​ൻ​ഡ്; ഒടുവിൽ അഫ്‌ഗാനിസ്ഥാൻ

എ​പ്പോ​ഴും സ​ന്തോ​ഷ​ത്തോ​ടെ ഇ​രി​ക്ക​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും. മ​ന​സ് സ​ന്തോ​ഷ​മാ​യി ഇ​രു​ന്നാ​ൽ മാ​ത്ര​മേ ശ​രീ​ര​വും സ​ന്തോ​ഷ​ത്തോ​ടെ സൂ​ക്ഷി​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​യി​രു​ന്നു സ​ന്തോ​ഷ ദി​ന​മാ​യി ലോ​കം കൊ​ണ്ടാ​ടി​യ​ത്.

എ​പ്പോ​ഴെ​ങ്കി​ലും ചി​ന്തി​ച്ചി​ട്ടു​ണ്ടോ എ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യം ഏ​താ​യി​രി​ക്കു​മെ​ന്ന്? അ​ങ്ങ​നെ​യൊ​ക്കെ രാ​ജ്യ​മു​ണ്ടോ? എ​ന്നാ​ൽ അ​ങ്ങ​നെ ഒ​രു രാ​ജ്യ​മു​ണ്ട്. ഫി​ൻ​ലാ​ൻ​ഡ് ആ​ണ് അ​ത്. വേ​ൾ​ഡ് ഹാ​പ്പി​യ​സ്റ്റ് റി​പ്പോ​ർ​ട്ട് പ്ര​കാ​രം, ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​മാ​യി തു​ട‍​ർ​ച്ച​യാ​യ ഏ​ഴാം ത​വ​ണ​യാ​ണ് ഫി​ൻ​ലാ​ൻ​ഡ് ഒ​ന്നാ​മ​ത് എ​ത്തു​ന്ന​ത്. ഡെൻമാർക്കാണ് രണ്ടാമത്. മൂന്നാമത് ഐസ്ലാൻഡ്.

ഡെ​ൻ​മാ​ർ​ക്ക്, ഐ​സ്‍​ലാ​ൻ​ഡ്, സ്വീ​ഡ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ഫി​ൻ​ലാ​ൻ​ഡി​നു ശേ​ഷം പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​യി​ൽ ഏ​റ്റ​വും ഒ​ടു​വി​ൽ അ​താ​യ​ത് 143 സ്ഥാ​ന​ത്ത് അ​ഫ്ഗാ​നി​സ്ഥാ​ൻ ആ​ണ്. അ​തേ​സ​മ​യം പ​ട്ടി​ക​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥാ​നം 126ൽ ​ത​ന്നെ തു​ട​രു​ക​യാ​ണ്. ഒ​ന്ന​ര​ക്കോ​ടി​യോ​ളം ആ​ളു​ക​ൾ അ​ധി​വ​സി​ക്കു​ന്ന നെ​ത​ർ​ലാ​ൻ​ഡ്, ഓ​സ്ട്രേ​ലി​യ എ​ന്നീ രാ​ജ്യ​ങ്ങ​ൾ ആ​ദ്യ പ​ത്താം സ്ഥാ​ന​ത്തു​ണ്ട്.

ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷ​മു​ള്ള രാ​ജ്യ​ങ്ങ​ൾ

  1. ഫിൻലാൻഡ്
  2. ഡെൻമാർക്ക്
  3. ഐസ്‍ലാൻഡ്
  4. സ്വീഡൻ
  5. ഇസ്രായേൽ
  6. നെതർലാൻഡ്
  7. നോർവേ
  8. ലക്സംബർഗ്
  9. സ്വിറ്റ്സർലാൻഡ്
  10. ഓസ്ട്രേലിയ
  11. ന്യൂസിലാൻഡ്
  12. കോസ്റ്ററിക്ക
  13. കുവൈറ്റ്
  14. ഓസ്ട്രിയ
  15. കാനഡ
  16. ബെൽജിയം
  17. അയർലാൻഡ്
  18. ചെക്കിയ
  19. ലിത്വാനിയ
  20. യുകെ

Related posts

Leave a Comment