ആലുവ: അസം സ്വദേശിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ അന്യസംസ്ഥാന യുവതിയടക്കം അഞ്ചുപേർ ആലുവ ഈസ്റ്റ് പോലീസിന്റെ കസ്റ്റഡിയിലെന്ന് സൂചന. കഴിഞ്ഞ നാലാം തീയതിയായിരുന്നു സംഭവം.
ആലുവ – പറവൂർ കവലയിൽ ഭർത്താവിനൊപ്പം വാടകയ്ക്ക് താമസിച്ചിരുന്ന ഇരുപതുകാരിയായ യുവതിയെ സുഹൃത്തായ അസം സ്വദേശിയായ യുവതിയുടെ നിർദേശപ്രകാരം നാലുപേർ ചേർന്ന് തട്ടിക്കൊണ്ടുപോയി കന്പനിപ്പടിയിലെ വാടക വീട്ടിൽ എത്തിക്കുകയായിരുന്നു.
വീട്ടിൽ പൂട്ടിയിട്ടായിരുന്നു പീഡനം. ഭർത്താവിന്റെ പരാതിയിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കന്പനിപ്പടിയിലെ വീട്ടിൽ നിന്നും യുവതിയെ കണ്ടെത്തുകയായിരുന്നു. പിടിയിലായവരിൽ നാലുപേർ അസം സ്വദേശികളും മറ്റൊരാൾ ആലുവക്കാരനായ ഓട്ടോ ഡ്രൈവറുമാണെന്നാണ് സൂചന.
പ്രതികളെ പോലീസ് കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. പിടിയിലായ അസം സ്വദേശിയായ യുവതി സെക്സ് റാക്കറ്റിലെ കണ്ണിയാണെന്നും പോലീസ് സംശയിക്കുന്നു.