പൊ​തു​വേ​ദി​യി​ൽ വി​കാ​ര​ഭ​രി​ത​നാ​യി ദു​ൽ​ഖ​ർ സ​ൽ​മാ​ൻ

ത​ന്‍റെ ചി​ത്ര​ത്തി​ന്‍റെ വി​ജ​യാ​ഘോ​ഷ​ത്തി​ൽ സം​സാ​രി​ക്ക​വേ പൊ​തു​വേ​ദി​യി​ൽ ദു​ൽ​ഖ​ർ സ​ൽ​മാ​ൻ വി​കാ​ര​ഭ​രി​ത​നാ​യി. ദു​ല്‍​ഖ​റി​ന്‍റെ ത​മി​ഴ് ചി​ത്രം ക​ണ്ണും ക​ണ്ണും കൊ​ള്ള​യ​ടി​ത്താ​ല്‍ തിയ​റ്റ​റി​ൽ നി​റ​ഞ്ഞ സ​ദ​സി​ൽ മുന്നേറിയിരുന്നു.

സി​നി​മ​യു​ടെ വ​ൻ വി​ജ​യ​ത്തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ​റ​യു​മ്പോ​ള്‍ ദു​ൽ​ഖ​റി​ന്‍റെ ശ​ബ്ദ​മി​ട​റി.

ക​ണ്ണും ക​ണ്ണും കൊ​ള്ളൈ​യ​ടി​ത്താ​ല്‍ ഒ​രു​പാ​ട് ന​ന്മ​യു​ള്ള ചി​ത്ര​മാ​ണെ​ന്നും ഇ​തേ​പ്പ​റ്റി പ​റ​യു​മ്പോ​ള്‍ ത​ന്നെ താ​ൻ ഇ​മോ​ഷ​ണ​ലാ​വു​ക​യാ​ണെ​ന്നും ദു​ൽ​ഖ​ർ പ​റ​ഞ്ഞു.

ത​ന്നെ സം​ബ​ന്ധി​ച്ച് ഈ ​സി​നി​മ വ​ള​രെ സ്‌​പെ​ഷ​ലാ​ണെ​ന്നും സം​വി​ധാ​യ​ക​ന്‍ ദേ​സി​ങ് പെ​രി​യ​സാ​മി​യി​ലും ടീ​മി​ലും ഒ​രു​പാ​ട് വി​ശ്വാ​സ​മു​ണ്ടാ​യി​രു​ന്നു​വെ​ന്നും ദു​ല്‍​ഖ​ര്‍ പ​റ​യു​ന്നു. ‌

അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രു​ടെ​യെ​ല്ലാം ആ​ത്മാ​ർ​ഥ​മാ​യ പ്ര​വ​ർ​ത്ത​നം സി​നി​മ​യി​ല്‍ പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. ന​ല്ല സി​നി​മ​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്നാ​യി​രു​ന്നു വ​ലി​യ ആ​ഗ്ര​ഹം. സം​വി​ധാ​യ​ക​ന്‍റെ മി​ക​വി​നാ​ൽ സി​നി​മ വ​ര്‍​ക്കൗ​ട്ടാ​കു​ക​യാ​യി​രു​ന്നു. -ദു​ല്‍​ഖ​ര്‍ പ​റ​ഞ്ഞു.

Related posts

Leave a Comment