അതു ഞാനല്ല ഞാന്‍ ഇങ്ങനെയല്ല ! മമ്മൂട്ടിയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞ് താനല്ലയെന്ന് ദുല്‍ഖര്‍ സല്‍മാന്‍; പിന്നെയാര് ?

മമ്മൂട്ടിയെപ്പോലെ തന്നെ താരമാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനും. ദുല്‍ഖറിന്റെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒരെണ്ണം തന്റെ അല്ലയെന്ന വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു കൈയ്യില്‍ സിഗരറ്റുമായി മമ്മൂട്ടി ഒരു കുഞ്ഞിനെ ഒക്കത്ത് എടുത്ത് നില്‍ക്കുന്ന ഫോട്ടോയിലുള്ളത് താനല്ലയെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കുന്നത്. ചിത്രം ഷെയര്‍ചെയ്ത ഒരു ആരാധകനോട് ദുല്‍ഖര്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു.വാപ്പച്ചിയുടെ മകന്‍ ദുല്‍ഖര്‍. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയായിട്ടാണ് ആ കുട്ടി ഞാനല്ലെന്ന് ദുല്‍ഖര്‍ മറുപടി നല്‍കുന്നത്.

ട്വിറ്ററുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖര്‍ സജീവമാണ്.ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നതായ വാര്‍ത്തകള്‍ പലപ്പോഴായി വന്നെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. നല്ല തിരക്കഥ ലഭിച്ചാല്‍ ഒന്നിക്കുമെന്ന പ്രതീക്ഷ വാപ്പച്ചിയും മകനും നല്‍കുന്നുമുണ്ട്.

 

Related posts