ആ ചേച്ചി എന്നെ ദുല്‍ഖറിന്റെ മുമ്പില്‍ നാണം കെടുത്തി ! താന്‍ ചമ്മിപ്പോയ ആ സംഭവത്തെക്കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ…

ആളുമാറി അഭിസംബോധന ചെയ്യുന്ന അബദ്ധം പലര്‍ക്കും പറ്റാറുണ്ട്. ആരാധകരില്‍ നിന്ന് ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുള്ള സിനിമാതാരങ്ങളും കുറവല്ല. സമാനമായ ഒരു അനുഭവം പങ്കുവച്ചു കൊണ്ട് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത് നടന്‍ ടൊവിനോ തോമസാണ്. സംഭവത്തെക്കുറിച്ച് ടൊവിനോ പറയുന്നതിങ്ങനെ. ‘മായാനദി എന്ന ചിത്രത്തിന്റെ ഭാഗമായി ചെന്നൈയ്ക്ക് പോകാന്‍ നില്‍ക്കുമ്പോഴാണ് ഈ സംഭവം. വിമാനത്താവളത്തില്‍ നില്‍ക്കുമ്പോഴാണ് അതെ ഫ്‌ളൈറ്റില്‍ ദുല്‍ഖര്‍ സല്‍മാനും ചെന്നൈയ്ക്ക് പോകാന്‍ എത്തിയത്, വിമാനത്താവളത്തില്‍ ഞങ്ങള്‍ ഒരുമിച്ച് സംസാരിച്ചുനില്‍ക്കുമ്പോഴാണ് ദുരെ നിന്നും ഒരു ചേച്ചി ഞങ്ങളെ തിരിച്ചറിഞ്ഞത്. കൂടിനിന്നവരെ ഒക്കെ തള്ളിമാറ്റി ചേച്ചി ഓടി വരികയാണ്. അപ്പോള്‍ എനിക്ക് തോന്നി ഇത് ദുല്‍ഖറിനെ കണ്ടിട്ടുള്ള വരവാണ്. കുറച്ച് അസൂയയും തോന്നി. ഞാന്‍ അധികം ശ്രദ്ധക്കൊടുക്കാതെ നിന്നപ്പോള്‍ ചേച്ചി ദുല്‍ഖറിനെ ശ്രദ്ധിക്കാതെ എന്റെ നേര്‍ക്ക് ഒരു വരവ്. ഞാന്‍ സത്യത്തില്‍ ഞെട്ടിപ്പോയി. ചേച്ചി ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ചിട്ട് ഒരു പേരു…

Read More

ഏറ്റവും സെക്‌സിയായ നായകന്‍ മലയാളത്തിലെ ഒരു താരപുത്രന്‍ ! തമിഴ്‌നടി ചന്ദ്രികയുടെ തുറന്നു പറച്ചിലില്‍ ഞെട്ടി ആരാധകര്‍; ആരാണാ നായകന്‍ എന്നറിയേണ്ടേ… വീഡിയോ കാണാം

സെയ് എന്ന തമിഴ്‌സിനിമയിലൂടെയാണ് നടി ചന്ദ്രിക വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായ നടിയോട് അടുത്തിടെ ഒരു തമിഴ് ചാനലിന്റെ ഇന്റര്‍വ്യൂവില്‍ ചോദിച്ച ചോദ്യവും അതിന്റെ ഉത്തരവുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗലാട്ടെ തമിഴ് എന്ന ചാനലിന്റെ ഇന്റര്‍വ്യൂവിലായിരുന്നു ആ ചോദ്യം.’തമിഴിലെ ഏറ്റവും സെക്‌സിയസ്റ്റ് ആയ നായകന് ആര് ? എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഈ ചോദ്യത്തിന് ചന്ദ്രിക കൊടുത്ത റിപ്ലൈ മലയാളികളെ ആശ്ചര്യപ്പെടുത്തുന്നതാണ്. ചന്ദ്രികയുടെ ഏറ്റവും ഇഷ്ടപെട്ട സെക്‌സിയസ്‌റ് നായകന്‍ മറ്റാരുമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും യുവ സൂപ്പര്‍ സ്റ്റാറുമായ ദുല്‍ഖര്‍ ആണ്. ദുല്‍ഖര്‍ മലയാളിയാണ്, തമിഴ് നടനെ പറയൂ എന്ന അവതാരകന്റെ അടുത്ത ചോദ്യത്തിന് ഞാന്‍ ദുല്‍ഖറേ മാത്രമേ പറയൂ എന്നാണ് ചന്ദ്രിക മറുപടി നല്കിയത്. എന്തായാലും ദുല്‍ഖറിന്റെ ആരാധകര്‍ നടിയുടെ പ്രസ്താവന ആഘോഷമാക്കുകയാണ്.

Read More

അതു ഞാനല്ല ഞാന്‍ ഇങ്ങനെയല്ല ! മമ്മൂട്ടിയുടെ കൈയ്യിലിരിക്കുന്ന ആ കുഞ്ഞ് താനല്ലയെന്ന് ദുല്‍ഖര്‍ സല്‍മാന്‍; പിന്നെയാര് ?

മമ്മൂട്ടിയെപ്പോലെ തന്നെ താരമാണ് മകന്‍ ദുല്‍ഖര്‍ സല്‍മാനും. ദുല്‍ഖറിന്റെ കുട്ടിക്കാലത്തെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ ഒരെണ്ണം തന്റെ അല്ലയെന്ന വെളിപ്പെടുത്തലുമായി ദുല്‍ഖര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഒരു കൈയ്യില്‍ സിഗരറ്റുമായി മമ്മൂട്ടി ഒരു കുഞ്ഞിനെ ഒക്കത്ത് എടുത്ത് നില്‍ക്കുന്ന ഫോട്ടോയിലുള്ളത് താനല്ലയെന്നാണ് ദുല്‍ഖര്‍ സല്‍മാന്‍ വ്യക്തമാക്കുന്നത്. ചിത്രം ഷെയര്‍ചെയ്ത ഒരു ആരാധകനോട് ദുല്‍ഖര്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു.വാപ്പച്ചിയുടെ മകന്‍ ദുല്‍ഖര്‍. ഇരുവരെയും ഒരുമിച്ച് സ്‌ക്രീനില്‍ കാണാന്‍ കാത്തിരിക്കുന്നു എന്നായിരുന്നു ആരാധകന്റെ ട്വീറ്റ്. ഈ ട്വീറ്റിന് മറുപടിയായിട്ടാണ് ആ കുട്ടി ഞാനല്ലെന്ന് ദുല്‍ഖര്‍ മറുപടി നല്‍കുന്നത്. ട്വിറ്ററുള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖര്‍ സജീവമാണ്.ദുല്‍ഖറും മമ്മൂട്ടിയും ഒന്നിക്കുന്നതായ വാര്‍ത്തകള്‍ പലപ്പോഴായി വന്നെങ്കിലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. നല്ല തിരക്കഥ ലഭിച്ചാല്‍ ഒന്നിക്കുമെന്ന പ്രതീക്ഷ വാപ്പച്ചിയും മകനും നല്‍കുന്നുമുണ്ട്.  

Read More