സൂ​പ്പ​ര്‍ ഗ്ലൂ ​പോ​ലെ എ​ന്തോ ഒ​ന്ന്..! സ​ന്തോ​ഷം നി​റ​ഞ്ഞ ഒ​ന്‍​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍… ഒ​രു ദ​ശ​ക​ത്തോ​ട് അ​ടു​ക്കു​ന്നു; വി​വാ​ഹ​ത്തി​ന്‍റെ ഒ​മ്പ​താം വാ​ര്‍​ഷി​കം ആഘോഷിച്ച്‌ ദു​ല്‍​ഖ​ര്‍

വി​വാ​ഹ​ത്തി​ന്‍റെ ഒ​മ്പ​താം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചി​രി​ക്കു​ക​യാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​നും ഭാ​ര്യ അ​മാ​ല്‍ സൂ​ഫി​യ​യും.

വി​വാ​ഹ വാ​ര്‍​ഷി​ക​ദി​ന​ത്തി​ല്‍ ഹൃ​ദ്യ​മാ​യ വാ​ക്കു​ക​ള്‍ കു​റി​ച്ചാ​ണ് ദു​ല്‍​ഖ​ര്‍ ത​ന്‍റെ പ്രി​യ​ത​മ അ​മാ​ലി​നോ​ടു​ള്ള സ്നേ​ഹം പ്ര​ക​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

2011 ഡി​സം​ബ​ര്‍ 22നാ​ണ് ദു​ല്‍​ഖ​റും അ​മാ​ലും വി​വാ​ഹി​ത​രാ​യ​ത്. സ​ന്തോ​ഷം നി​റ​ഞ്ഞ ഒ​ന്‍​പ​ത് വ​ര്‍​ഷ​ങ്ങ​ള്‍… ഒ​രു ദ​ശ​ക​ത്തോ​ട് അ​ടു​ക്കു​ന്നു! കൂ​ടു​ത​ല്‍ അ​ടു​ക്കു​ക​യും ശ​ക്ത​മാ​വു​ക​യും ഒ​ന്നി​ച്ച് വ​ള​രു​ക​യും ചെ​യ്തി​രി​ക്കു​ന്നു.

സൂ​പ്പ​ര്‍ ഗ്ലൂ ​പോ​ലെ എ​ന്തോ ഒ​ന്ന് ന​മ്മ​ളെ എ​പ്പോ​ഴും അ​ടു​പ്പി​ച്ചു നി​ര്‍​ത്തു​ന്നു. ഒ​രു ദ​ശാ​ബ്ദം നീ​ണ്ട ന​മ്മു​ടെ യാ​ത്ര, ജീ​വി​ത​ത്തി​ല്‍ ഇ​ട​റു​മ്പോ​ഴെ​ല്ലാം പ​ര​സ്പ​രം ചേ​ര്‍​ത്തു പി​ടി​ച്ച് മു​ന്നോ​ട്ടു ത​ന്നെ ന​ട​ക്കു​ന്നു. ഒ​ന്നി​ച്ച് ശ​ക്ത​രാ​യി നി​ല്‍​ക്കു​ന്നു.. – ദു​ല്‍​ഖ​ര്‍ കു​റി​ച്ചു.

Related posts

Leave a Comment