ഇ​നി വീ​ട്ടി​ല്‍ കേ​ക്കു​വാ​രം… ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും സ്വാ​ധീ​നം ചെ​ലു​ത്തി​യ ഒ​രാ​ള്‍; ഉ​മ്മ​യ്ക്ക് പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ളു​മാ​യി ദു​ല്‍​ഖ​ർ സ​ൽ​മാ​ൻ


കൊ​ച്ചി: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ഉ​മ്മ​യ്ക്ക് ആ​ശം​സ​ക​ള്‍ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള ന​ട​ന്‍ ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍റെ പോ​സ്റ്റ് വൈ​റ​ലാ​കു​ന്നു. ഉ​മ്മ സു​ല്‍​ഫ​ത്തി​നൊ​പ്പ​മു​ള്ള ചി​ത്രം പ​ങ്കു​വ​ച്ചു കൊ​ണ്ടാ​ണ് ദു​ല്‍​ഖ​ര്‍ ആ​ശം​സ കു​റി​പ്പ് ഇൻസ്റ്റഗ്രാമിൽ ഷെ​യ​ര്‍ ചെ​യ്ത​ത്.

‘പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ മാ. ​ഉ​മ്മി​ച്ചി​യു​ടെ പി​റ​ന്നാ​ള്‍ ആ​ഘോ​ഷ​ത്തി​ല്‍ നി​ന്നാ​ണ് ന​മ്മു​ടെ വീ​ട്ടി​ലെ കേ​ക്ക് മു​റി​ക​ളു​ടെ ആ​ഴ്ച്ച ആ​രം​ഭി​ക്കു​ന്ന​ത്. വീ​ട്ടി​ല്‍ എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​ണ്ടെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ന്ന ഒ​രു സ​മ​യം കൂ​ടി​യാ​ണി​ത്.

മ​ക്ക​ളും പേ​ര​ക്കു​ട്ടി​ക​ളും ഒ​പ്പ​മു​ള്ള​തു കൊ​ണ്ട് വ​ര്‍​ഷ​ത്തി​ലെ ഏ​റ്റ​വും സ​ന്തോ​ഷം നി​റ​ഞ്ഞ സ​മ​യ​മാ​ണ് ഉ​മ്മ​ക്കി​തെ​ന്ന് എ​നി​ക്കു​റ​പ്പാ​ണ്. ഞ​ങ്ങ​ള്‍​ക്കാ​യി ഉ​മ്മ വീ​ട് ഒ​രു​ക്കും, ഞ​ങ്ങ​ളു​ടെ ഇ​ഷ്ട​പ്പെ​ട്ട വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കി, എ​ല്ലാ​വ​രെ​യും വ​ഷ​ളാ​ക്കു​ന്ന​തി​ന്‍റെ പ്ര​ധാ​ന പ​ങ്ക് ഉ​മ്മ​യ്ക്കാ​ണ്. ‘

“ഉ​മ്മ​യെ ആ​ഘോ​ഷി​ക്കാ​ന്‍ ഒ​രു ദി​വ​സം മ​തി​യാ​കി​ല്ലെ​ന്ന് എ​നി​ക്ക​റി​യാം. പ​ക്ഷെ ഉ​മ്മ ഈ ​ഒ​രു ദി​വ​സം മാ​ത്ര​മെ സ​മ്മ​തി​ക്കാ​റു​ള്ളൂ എ​ന്ന​താ​ണ് സ​ത്യം.

Mumma's son' Dulquer Salmaan pens heartfelt birthday note for his mom |  PINKVILLA

ഉ​മ്മ​ക്കി​തൊ​ന്നും ഇ​ഷ്ട​മ​ല്ലെ​ങ്കി​ലും ഇ​തു ന​ഷ്ട​പ്പെ​ടു​ത്താ​ന്‍ ഞാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. പി​റ​ന്നാ​ള്‍ ആ​ശം​സ​ക​ള്‍ ഉ​മ്മ’ – ദു​ല്‍​ഖ​റി​ന്‍റെ പോ​സ്റ്റ് ഇ​ങ്ങ​നെ​യാ​ണ് അ​വ​സാ​നി​ക്കു​ന്ന​ത്.

ത​ന്‍റെ ജീ​വി​ത​ത്തി​ല്‍ ഏ​റ്റ​വും സ്വാ​ധീ​നം ചെ​ലു​ത്തി​യ ഒ​രാ​ള്‍ ഉ​മ്മ സു​ല്‍​ഫ​ത്താ​ണെ​ന്ന് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍ പ​ല​പ്പോ​ഴും അ​ഭി​മു​ഖ​ങ്ങ​ളി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.

മ​മ്മൂ​ട്ടി​യു​ടെ ലൊ​ക്കേ​ഷ​നു​ക​ളി​ല്‍ നി​ന്നും ലൊ​ക്കേ​ഷ​നു​ക​ളി​ലേ​ക്കു​ള്ള യാ​ത്ര​യി​ലും സി​നി​മാ തി​ര​ക്കു​ക​ളി​ലും കു​ടും​ബ​ത്തി​ന്‍റെ പൂ​ര്‍​ണ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മ​ക്ക​ളെ വ​ള​ര്‍​ത്തി​യ​ത് സു​ല്‍​ഫ​ത്താ​ണ്.

Related posts

Leave a Comment